കലാലയ തണലിൽ 18 വർഷങ്ങൾക്ക് ശേഷം അവർ ഒത്തുകൂടി

തിരുവനന്തപുരം: അക്ഷരവെളിച്ചം പകർന്നുനൽകിയ . കമലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1998-99 ബാച്ചിലെ വിദ്യാർഥികളായിരുന്നവരാണ് 18 വർഷങ്ങൾക്ക് ശേഷം കൂട്ടായ്മ ഒരുക്കി ഒത്തുചേർന്നത്. വാട്ട്സ്ആപ് ഗ്രൂപ് തുടങ്ങിയായിരുന്നു ഒരുവട്ടം കൂടി വിദ്യാലയ മുറ്റത്തെത്താൻ അവർ ശ്രമിച്ചത്. കുടുംബസമേതമാണ് പലരും എത്തിയത്. സിനിമകളിലും ആൽബങ്ങളിലുമായി ഗാനരംഗത്ത് സുപരിചിതയായ അനിതയായിരുന്നു ഇവരിൽ പ്രധാനതാരം. വീണ്ടും കാണുമെന്ന ഉറപ്പോടെയാണ് സംഗമം അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.