നാവികസേന 111 ഹെലികോപ്​ടർ വാങ്ങും

ന്യൂഡൽഹി: നാവിക സേനയിലെ ആധുനികവത്കരണത്തി​െൻറ ഭാഗമായി 111 ഹെലികോപ്ടറുകൾ വാങ്ങും. ഇതുസംബന്ധിച്ച നടപടികൾക്ക് പ്രതിരോധ മന്ത്രി നിർമല സീതാരാമ​െൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം അനുമതി നൽകി. ഇതിൽ 95 എണ്ണം 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിപ്രകാരം രാജ്യത്തുതന്നെ നിർമിക്കുന്നതാണ്. ബാക്കി 16 എണ്ണം വിദേശത്തുനിന്ന് വാങ്ങും. സംയുക്ത സംരംഭമായാണ് ഇതി​െൻറ നിർമാണം നടത്തുക. 21,738 കോടി രൂപയാണ് ഹെലികോപ്ടറുകൾ വാങ്ങാൻ അനുവദിച്ചത്. നാവികസേന കപ്പലുകൾക്ക് ഒമ്പത് സോണാർ സിസ്റ്റങ്ങൾ വാങ്ങാനും അനുമതി നൽകി. 450 കോടിയാണ് ചെലവ്. ഇത് സ്ഥാപിക്കുന്നതിലൂടെ നാവികസേനയുടെ മുങ്ങിക്കപ്പൽവേധ ശേഷി വർധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.