പാറശ്ശാല: തമിഴ്നാട് വക ട്രാൻസ്പോർട്ട് ബസിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവ് അമരവിള ചെക്പോസ്റ്റ് അധികൃതർ പിടികൂടി. കഞ്ചാവ് കടത്താൻ ശ്രമിച്ച ചിറയിൻകീഴ് പോളിച്ചിറ ജാനകി ഭവനിൽ വിനീഷിനെ(28) എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് നാലോടെ അമരവിള ചെക്പോസ്റ്റിൽ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് ബസിൽ കഞ്ചാവ് കണ്ടെടുത്തത്. നാഗർകോവിലിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയതാണ് ബസ്. ഒരു ലക്ഷം രൂപയുടെ കഞ്ചാവാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് പ്രിവൻറിവ് ഓഫിസർ അൻവർ സാദത്ത് സിവിൽ ഓഫിസർമാരായ സുധീർഖാൻ, വിപിൻ പ്രകാശ്, അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.