കല്ലമ്പലം: വർക്കല എസ്.എൻ കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയവരുടെ കലാ-സാംസ്കാരിക സംഘടനയായ നൊസ്റ്റാൾജിയയുടെ ശ്രമഫലമായി നിർധന വിദ്യാർഥിനികളായ സഹോദരിമാർക്ക് സ്നേഹഭവനമൊരുങ്ങി. വർക്കല എസ്.എൻ കോളജിലെ കെ.എസ്.യു നേതാവായിരുന്ന വെട്ടൂർ അഹദ് എസ്.എഫ്.ഐ നേതാവ് അനിൽകുമാർ, പ്രവാസി ഭാരതി റേഡിയോ ചെയർമാൻ നൗഷാദ്, വർക്കല ദേവകുമാർ, ജിയോ -ചേം- മിഡിൽ ഈസ്റ്റിെൻറ മേധാവി പ്രദീപ് തുടങ്ങിയവർ ഗൃഹാതുരത്വംതേടി പഴയ കാമ്പസിൽ ഒത്തുചേർന്നതാണ് നിർധന സഹോദരിമാർക്ക് സ്നേഹഭവനമൊരുങ്ങാൻ നിമിത്തമായത്. ദലിത് കുടുംബത്തിൽ പിറന്ന മിനിയുടെയും സിനിയുടെയും പിതാവ് ചെറുപ്പത്തിലെ ഉപേക്ഷിച്ചുപോയിരുന്നു. മാതാവ് രോഗിയാണ്. മിനി ക്ലേ മോഡലിങ്ങിലും കാർട്ടൂണിലും പെയിൻറിങ്ങിലും അത്ലറ്റിക്സിലും വിവിധ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ടാർ പൊളീൻ കെട്ടിയ ഇടിഞ്ഞുവീഴാറായ വീട്ടിലായിരുന്നു ഇവരുടെ താമസം. പത്ത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്. മൂത്തയാളുടെ പഠനം പൂർത്തിയായാലുടൻ വിദേശത്തെ കമ്പനിയിൽ ജോലിനൽകുമെന്ന് വീടിെൻറ താക്കോൽ കൈമാറവേ ദുൈബ ജിയോ ചെം -മിഡിൽ ഈസ്റ്റ് ചെയർമാൻ പ്രദീപ് അറിയിച്ചു. താക്കോൽദാനചടങ്ങിലും ഗൃഹപ്രവേശന ചടങ്ങിലും നൊസ്റ്റാൾജിയ ഭാരവാഹികളോടൊപ്പം അഡ്വ. എം.എം. താഹ, അഡ്വ. ബി. ഷാലി, ജയറാം, നിസാർ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.