വലിയതുറ: ജില്ലയുടെ തീരദേശങ്ങളില്‍ വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു. എന്നിട്ടും പൊതുജനത്തിന് നൽകാൻ മരുന്നില്ല. വേനൽ കടുത്തതോടെ ശരീരത്തിലെ ധാതുലവണങ്ങളില്‍ വരുന്ന കുറവാണ് പല രോഗവും വ്യാപകമാകാന്‍ കാരണം. കഴിഞ്ഞമാസം മാത്രം 3,105 പേര് അതിസാരബാധിതരായി ചികിത്സ തേടി. ഇതില്‍ തൊണ്ണൂറ് ശതമാനം പേരും തീരദേശത്ത് നിന്നുള്ളവരാണ്. സര്‍ക്കാറിതര ആശുപത്രികളിലെ കണക്കുകള്‍ കൂടിയാകുമ്പോള്‍ എണ്ണം ഇരട്ടിയിലധികമാകും. തീരമേഖലയില്‍ ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാണ്. കുടിെവള്ളം ടാങ്കറുകളില്‍ എത്തിക്കുെന്നന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവകാശമുന്നയിക്കുന്നത്. എന്നാല്‍, ശുദ്ധമായ കുടിവള്ളം തീരത്തെ റിസോർട്ടുകള്‍ക്ക് വിതരണം ചെയ്യുന്നുവെന്നും ആറുകളില്നിന്ന് എടുക്കുന്ന മാലിനജലം ക്ലോറിനേഷന്പോലും ചെയ്യാതെ കുടിവെള്ളമെന്ന പേരില്‍ തീരത്ത് വിതരണം ചെയ്യുന്നെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഡെങ്കി, ചിക്കന്‍പോക്സ്, ചെങ്കണ്ണ്, ടൈഫോയിഡ്, മഞ്ഞപ്പിത്തം എന്നിവയും പടർന്നുപിടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ അമ്പതിലധികം പേര്‍ക്ക് ചിക്കന്‍പോക്സ് പിടിപെെട്ടന്നാണ് ആരോഗ്യവകുപ്പിെൻറ കണക്കുകള്‍. കഴിഞ്ഞ മൂന്നു മാസത്തിനിടെ കുട്ടികള്‍ അടക്കം ആയിരത്തിലധികം പേര്‍ക്കാണ് തീരദേശത്ത് പകര്‍ച്ചവ്യാധികള്‍ പിടിപെട്ടത്. ഇതില്‍ കുട്ടികള്‍ ഉൾപ്പെടെ ഇരുപതോളം പേരുടെ ജീവൻ പൊലിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.