തിരുവനന്തപുരം: പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് സ്കൂൾ/കോളജ് വിദ്യാർഥികളുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പുവരുത്തുന്നതിന് സ്കൂളുകളിലെയും കോളജുകളിലെയും മാനേജർ, പ്രിൻസിപ്പൽ, ഹെഡ് മാസ്റ്റർ എന്നിവരെ ഉൾപ്പെടുത്തി ട്രാഫിക് സുരക്ഷ ആലോചന യോഗം തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷൻ എക്സിബിഷൻ ഹാളിൽ ചേർന്നു. സിറ്റി ജില്ലാ പൊലീസ് മേധാവി സ്പർജൻ കുമാർ ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ല പൊലീസ് ഉപമേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ സംസാരിച്ചു. പുതിയ അധ്യയന വർഷം മുതൽ വാഹനങ്ങൾക്ക് ട്രാഫിക് പൊലീസിെൻറ നമ്പർ സംവിധാനം ഏർപ്പെടുത്തും. സ്കൂൾ വാഹന ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. സ്കൂൾ -കോളജ് ബസുകളിലെ ഡ്രൈവർമാർ, ആയമാർ, ക്ലീനർമാർ എന്നിവർക്ക് ട്രാഫിക് സുരക്ഷ സംബന്ധമായ ബോധവത്കരണ ക്ലാസുകളും ഗതാഗത വകുപ്പിലെയും പൊലീസിലെയും ഉദ്യോഗസ്ഥർ നൽകി. പരാതികൾക്ക് 0471 2558731, 2558732 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.