കിളിമാനൂർ: ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥക്ക് മാറ്റമില്ല. കാലവർഷമെത്താൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ മേഖലയിലെ ഭൂരിപക്ഷം റോഡുകളും കാൽനടക്കുപോലും കഴിയാത്തവിധം തകർന്നു. പഞ്ചായത്തിലെ മലയാമം- ഉടുക്ക്മുക്ക് - കേശവപുരം റോഡ് പൂർണമായും തകർന്നു. രണ്ടരക്കിലോമീറ്റർ ദൈർഘ്യമുള്ള റോഡിെൻറ കൂടുതൽ പ്രദേശവും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ കുഴികളിൽ വെള്ളക്കെട്ടായി. നിരവധിതവണ പഞ്ചായത്തിെൻറ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഒരു പരിഹാരവുമില്ലെന്ന് നാട്ടുകാർ പറയുന്നു. കിളിമാനൂർ -നഗരൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പോങ്ങനാട് - കുന്നംകോട്- കൊല്ലംവിളാകം -കീഴ്പേരൂർ റോഡിൽ ഇനി ടാർ ചെയ്യാൻ അവശേഷിക്കുന്നത് 300 മീറ്ററിൽ താഴെ മാത്രമാണ്. മറ്റ് ഭാഗങ്ങളിൽ ടാറിങ് പൂർത്തിയാക്കിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. സ്കൂൾ വിദ്യാർഥികളടക്കം നൂറുകണക്കിന് പേരാണ് ഇതുവഴി നിത്യേന സഞ്ചരിക്കുന്നത്. നഗരൂർ പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡായ കളത്തറമുക്ക് - കീഴ്പേരൂർ- വെള്ളല്ലൂർ റോഡിെൻറ നവീകരണത്തിനായി നേരത്തെ അനുവദിച്ച പണം വകമാറ്റിയതായി ആരോപണമുണ്ട്. റോഡിെൻറ പലഭാഗങ്ങളും തകർന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.