വിഴിഞ്ഞം: നാടിനെ നടുക്കിയ പയറ്റുവിള ബിജുകുമാർ കൊലപാതകത്തിൽ പിടിയിലായ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ടരലക്ഷം രൂപ ക്വട്ടേഷൻ നൽകിയാണ് ബിജുകുമാറിനെ വകവരുത്തിയത് എന്നാണ് വിവരം. ആക്രമണത്തിന് പ്രതികൾ ഉപയോഗിച്ച മൂന്നു വെട്ടുകത്തികൾ പൊലീസ് കണ്ടെടുത്തു. കോട്ടുകാൽ പുത്തളം ഭാഗത്തെ വാഴപ്പണയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒന്നും നെല്ലിമൂട് ഭാഗത്തെ പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടും വെട്ടുകത്തികളാണ് പൊലീസ് കണ്ടെത്തിയത്. ആദ്യത്തെ വെട്ടുകത്തി കണ്ടെത്തിയ വാഴപ്പണയുടെ സമീപമുള്ള പുത്തളം പാലത്തിെൻറ കൈവരികളിൽ രക്തക്കറകളും പൊലീസ് കണ്ടെത്തി. ഉച്ചതിരിഞ്ഞ് മൂന്നോടെ വിഴിഞ്ഞം സി.ഐ എൻ. ഷിബുവിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. സംഭവത്തിൽ ഇതുവരെ ഏഴുപേർ പിടിയിലായി. ബാക്കിയുള്ളവർക്കുള്ള തിരച്ചിൽ ഊർജിതമാക്കിയതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. അതേ സമയം ബിജുകുമാറിനെ വധിക്കാൻ പ്രതികൾ രണ്ടര ലക്ഷം രൂപ ക്വട്ടേഷൻ നൽകിയതായും നിലവിൽ പിടിയിലായവരിൽ മൂന്നുപേർക്ക് മാത്രമാണ് കൊലപാതകത്തിൽ നേരിട്ടു പങ്കുള്ളതെന്നും വിവരമുണ്ട്. ക്വട്ടേഷൻ ഏറ്റെടുത്തു ചെയ്തവരെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. ഗുണ്ടാസംഘത്തിെൻറ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ പയറ്റുവിള കരയ്ക്കാട്ടുവിള പുത്തന്‍വീട്ടില്‍ മണിക്കുട്ടന് എന്ന ബിജുവാണ് (37) മരിച്ചത്. മാരകായുധങ്ങളുമായി മൂന്നു ബൈക്കുകളില്‍ എത്തിയ ഒമ്പതംഗ സംഘം വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.