തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിൽ വിതുര പഞ്ചായത്തിേനാട് ചേർന്ന് പേപ്പാറ, ഫോറസ്റ്റ് റേഞ്ചിൽെപട്ട ബോണക്കാട് കറിച്ചട്ടിപ്പാറ വനമേഖലയിൽ തീർഥാടനത്തിെൻറ മറവിൽ റിസർവ് ഫോറസ്റ്റ് കൈയേറ്റം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഹിന്ദുെഎക്യവേദി ജില്ല കമ്മിറ്റി. യുനെസ്കോയുടെ ൈപതൃകപട്ടികയിൽപെടുത്തി സംരക്ഷിച്ചുവരുന്ന അഗസ്ത്യാർകൂട മലനിരകളുടെ ഭാഗമായ സുപ്രധാന മേഖലയാണ് കൈയേറുന്നത്. മലയുടെ മുകളിേലക്ക് കയറുന്ന വഴിയിലുടനീളം വനഭൂമി കൈയേറി 19 കുരിശുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ ഏറെയും പൂർണമായും വനഭൂമിയിലാണ്. ഇൗ വഴി നിർമിക്കുന്നതിന് വിതുര പഞ്ചായത്ത് ഫണ്ടിൽനിന്നും തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ആറ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും ഹിന്ദുെഎക്യ വേദി സംസ്ഥാന ഉപാധ്യക്ഷൻ പി. ജ്യോതീന്ദ്രകുമാർ, സംസ്ഥാന സെക്രട്ടറിമാരായ കിളിമാനൂർ സുരേഷ്, കെ. പ്രഭാകരൻ, ജില്ല ജനറൽ സെക്രട്ടറിമാരായ സന്ദീപ് തമ്പാനൂർ, വഴയില ഉണ്ണി, ജില്ല സെക്രട്ടറി ശ്രീകുമാർ എന്നിവർ വനംമന്ത്രിയെ കണ്ട് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.