ചവറ: കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറിനെ ഉപരോധിച്ചു. പന്മന നടുവത്ത് ചേരി വാർഡ് അംഗം വരവിള നിസാറിെൻറ നേതൃത്വത്തിൽ എത്തിയവരാണ് പഞ്ചായത്ത് പ്രസിഡൻറ് ശാലിനിയെ ഉപരോധിച്ചത്. പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന് റവന്യൂ വകുപ്പ് മുഖേന ഫണ്ട് അനുവദിച്ചെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡൻറിനെ ഓഫിസിൽ തടഞ്ഞുവെച്ചത്. തൊട്ടടുത്ത വാർഡിൽ കുഴൽക്കിണറുണ്ടെങ്കിലും നടുവത്ത് ചേരി വാർഡിൽ ഇവിടെ നിന്ന് വെള്ളം നൽകുന്നില്ല. കുഴൽക്കിണർ പ്രവർത്തനം തുടങ്ങിയതോടെയാണ് കിണറുകൾ വറ്റിത്തുടങ്ങിയതെന്നും അത്യാവശ്യ മേഖലകളിൽ വാഹനത്തിൽ വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഒടുവിൽ വൈസ് പ്രസിഡൻറ് ജെ. അനിലിെൻറ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് വാഹനത്തിൽ വെള്ളം വിതരണത്തിനെത്തിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പഞ്ചായത്ത് അംഗത്തെ കൂടാതെ വാർഡ് വികസന സമിതി കൺവീനർ മുഹമ്മദ് കുഞ്ഞ്, തുളസീധരൻ, മണികണ്ഠൻ, അജി, മുഹമ്മദ് കുഞ്ഞ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.