കോവളം:- കോവളത്ത് ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ബി.ജെ.പി പ്രവര്ത്തകന് പരിക്ക്. കോവളം ജങ്ഷനിലും പരിസരത്തും ബി.ജെ.പിയുടെ അപ്രഖ്യാപിത ഹര്‍ത്താൽ. നിർബന്ധിച്ച് കടയടപ്പിക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ തടഞ്ഞ എസ്.ഐക്ക് നേരെ ആക്രമണം. പൊലീസ് മർദനത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകർക്കും പരിക്ക്. കോവളം മുട്ടയ്ക്കാട് വലിയകുളങ്ങര കുളത്തിന് സമീപത്തെ മതിലില്‍ സി.പി.എം പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രം വരച്ചതിനെ ചൊല്ലി തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഘര്‍ഷത്തിെൻറ തുടക്കം. ചിത്രം മായ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം നടന്നു. ഇത് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെ ബി.ജെ.പി വെങ്ങാനൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി റാണാ പ്രതാപിനെ ഡി.വൈ.എഫ്.െഎ പ്രവർത്തകർ വെട്ടി പരിക്കേൽപിച്ചുവെന്ന് കോവളം പൊലീസ് പറഞ്ഞു. പരിക്കേറ്റ റാണാ പ്രതാപിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോവളത്ത് ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. അക്ഷയ സെൻറർ അടപ്പിക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രവർത്തകരുടെ ആക്രമണത്തിൽ തിരുവല്ലം എസ്.ഐ ശ്രീകാന്ത് മിശ്രയുടെ കൈക്ക് പരിക്കേറ്റു. എന്നാൽ, ബി.ജെ.പി പ്രവർത്തകരായ ഗോകുൽ (23), ദിലീപ് (21) എന്നിവരെ തിരുവല്ലം എസ്.ഐ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. ഗോകുലിെൻറ മുതുകിൽ മർദനമേറ്റ പാടുകളുണ്ട്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ചൊവ്വാഴ്ച വൈകീട്ട് കോവളം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.