നെടുമങ്ങാട്: മരത്തിൽനിന്ന് വീണ് മരിച്ചതായി കണക്കാക്കി അടക്കംചെയ്ത മൃതദേഹം ബന്ധുക്കളുടെ പരാതിയെ തുടർന്ന് പുറത്തെടുത്ത് പരിശോധന നടത്തൽ വീണ്ടും മുടങ്ങി. മൂന്നാംതവണയാണ് മൃതദേഹ പരിശോധന നടത്താതെ കേസ് അേന്വഷിക്കുന്ന ൈക്രംബ്രാഞ്ച് സംഘം മടങ്ങിയത്. അരുവിക്കര പഞ്ചായത്തിലെ വട്ടക്കുളം ഹരിജൻ കോളനിയിൽ സിന്ധു ഭവനിൽ അശോകെൻറ (40) മൃതദേഹമാണ് ബന്ധുക്കളുടെ പരാതിയെ തുടർന്ന് പുറത്തെടുത്ത് പരിശോധിക്കാൻ ൈക്രംബ്രാഞ്ച് നടപടി തുടങ്ങിയത്. 2015 ജനുവരി 19ന് കടയ്ക്കലിൽ ജോലി ചെയ്യെവ മരത്തിൽനിന്ന് വീണ് അശോകന് അപകടം പറ്റിയതെന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലും ബന്ധുക്കൾക്കും നൽകിയിരുന്ന വിവരം. ചികിത്സയിലിരിക്കെ ഫെബ്രുവരി 11ന് അശോകൻ മരിച്ചു. പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ബന്ധുക്കളുടെ അന്വേഷണത്തിൽ മരത്തിൽനിന്ന് വീണാണ് അപകടമുണ്ടായതെന്നത് വ്യാജമാണെന്ന് കണ്ടെത്തി. പരാതിയെ തുടർന്ന് പുനലൂർ ൈക്രംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞമാസം രണ്ട് തീയതികൾ അതിനായി നിശ്ചയിച്ചിരുന്നെങ്കിലും പലവിധ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. തിങ്കളാഴ്ച കൊല്ലം ആർ.ഡി.ഒ, ഫോറൻസിക് വിദഗ്ധരും ഉൾെപ്പടെ സ്ഥലത്തെത്തിയെങ്കിലും തിരുവനന്തപുരം കലക്ടറേറ്റിൽനിന്ന് പ്രതിനിധികളാരും എത്താത്തതിനാൽ മൃതദേഹ പരിശോധന നടത്തിയില്ല. സംഭവസ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരോട് പ്രതിഷേധം അറിയിച്ചു. തിരുവന്തപുരത്തുനിന്ന് കലക്ടറോ, ഉദ്യോഗസ്ഥരോ എത്താത്തതിനാലാണ് മൃതദേഹ അവശിഷ്ട പരിശോധന മാറ്റിവെച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഐ. മിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.