വിഴിഞ്ഞം: പട്ടാപ്പകൽ യുവാക്കൾക്കുനേരെ ഗുണ്ടാസംഘത്തിെൻറ ആക്രമണം. ഒരാൾക്ക് ഗുരുതര പരിക്ക്. ഏഴുപേർ പിടിയിൽ. ഉച്ചക്കട പയറ്റുവിള സ്വദേശികളായ മണികണ്ഠൻ എന്ന ബിജുവാണ് (37) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. സതീശന് (32) തലക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി ഒമ്പതംഗ സംഘമാണ് മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സംഭവത്തിൽ പയറ്റുവിള സ്വദേശികളായ ബിനു (29), മനോജ് (28), രാഹുൽ (21), ദീപു (20), മണികണ്ഠൻ എന്ന ചന്തു (24), ശ്രീജിത് (25), ഉണ്ണി എന്ന ബിജു (40) എന്നിവരാണ് പിടിയിലായത്. മണലൂറ്റുമായി ബന്ധപ്പെട്ട് പ്രതികളും യുവാക്കളുമായി ഉണ്ടായിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം മൂന്നു ബൈക്കുകളിൽ എത്തിയ പ്രതികൾ കാത്തിരിപ്പ് കേന്ദത്തിൽ ഇരിക്കുകയായിരുന്ന യുവാക്കളെയാണ് വെട്ടി പരിക്കേൽപിച്ചത്. രണ്ട് കാൽപാദങ്ങളും ഒരു കൈയും പൂർണമായും അറ്റുതൂങ്ങിയ നിലയിലാണ്. അടിവയറ്റിനും വെട്ടേറ്റിട്ടുണ്ട്. വിഴിഞ്ഞം സി.ഐ എൻ. ഷിബുവിെൻറ നേതൃത്വത്തിൽ എസ്.ഐ പി. രതീഷ്, ഗ്രേഡ് എസ്.ഐ രാജഗോപാൽ, എ.എസ്.ഐ പത്മകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ നിഷാദ്, ശ്രീകാന്ത്, ജോസ്, സിറ്റി ഷാഡോ പൊലീസ് എ.എസ്.ഐ യശോധരൻ, സി.പി.ഒ ഹരിലാൽ, അതുൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.