തിരുവനന്തപുരം: ബഹിരാകാശ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കുടുംബങ്ങൾ തിങ്കളാഴ്ച വി.എസ്.എസ്.സിക്ക് മുന്നിൽ സത്യഗ്രഹം അനുഷ്ഠിക്കും. വി.എസ്.എസ്.സി എവിക്റ്റഡ് ആൻഡ് അഫക്റ്റഡ് ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ നടക്കുന്ന 24 മണിക്കൂർ സത്യഗ്രഹം ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ വേളി വർഗീസ് വാർത്തസേമ്മളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ 12 വരെ ശശി തരൂരും സമരപ്പന്തലിൽ സത്യഗ്രഹമിരിക്കും. വൈകീട്ട് അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസാരിക്കും. ബഹിരാകാശ ഗവേഷണകേന്ദ്രം സ്ഥാപിക്കാൻ തുച്ഛമായ തുകക്ക് ഭൂമിയും വീടും വിട്ടുനൽകിയവർക്ക് പകരം 10 സെൻറ് ഭൂമിയും തദ്ദേശവാസികൾക്ക് െഎ.എസ്.ആർ.ഒയിൽ ജോലിയും നൽകുമെന്ന് 1970ൽ വാഗ്ദാനം നൽകിയിരുന്നു. 1980 വരെ നിയമനം നൽകി. അതിനുശേഷം അത് അട്ടിമറിച്ചു. 3800ഒാളം പേർക്ക് അടുത്തിടെ കരാർ നിയമനം നൽകി. എന്നിട്ടും തദ്ദേശവാസികളെ പരിഗണിച്ചില്ല. 2017 മാർച്ച് ഒമ്പതിന് കേരളത്തിൽനിന്നുള്ള എം.പിമാർ പ്രധാനമന്ത്രിക്ക് നിവേദനവും നൽകി. 900 കുടുംബങ്ങളാണ് കുടിയൊഴിക്കപ്പെട്ടത്. വീടിനും സ്ഥലത്തിനും അർഹരായ 550 കുടുംബങ്ങളിൽ 220 പേർക്ക് മാത്രമാണ് വീടും സ്ഥലവും നൽകിയത്. 150ഒാളം കുടുംബങ്ങൾ നഷ്ടപരിഹാരത്തിനായി കാത്തുനിൽക്കുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് തൊഴിലും നഷ്ടപരിഹാരവും ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് വേളി വർഗീസ് പറഞ്ഞു. ജനറൽ കൺവീനർ ഡോ. എ. ജഹാംഗീർ, ലാസർ സ്റ്റീഫൻ, വിൻസെൻറ്, ഷീൻ വേളി, ആഞ്ചില മാർട്ടിൻ, ബേബി ഗെയിൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.