പാപ്പനംകോട്: ഉത്സവത്തിനിടെ കൊടിതോരണങ്ങൾ കെട്ടുന്നതുമായുണ്ടായ സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ് പ്രതികൾക്കായി തെരച്ചിൽ ഉൗർജിതപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് പാപ്പനംകോട്ട് സി.പി.എം തിങ്കളാഴ്ച ഹർത്താലാചരിച്ചു. പട്ടാരത്ത് ചാമുണ്ഡി ക്ഷേത്രത്തിൽ ഉത്സവം അരങ്ങേറുന്നതിനിടെയാണ് സംഭവം. പാപ്പനംകോട് ജങ്ഷനിൽ സി.പി.എം പ്രവർത്തകർ ചെങ്കൊടി നാട്ടിയതാണ് രാത്രി എട്ടരയോടെ പ്രശ്നങ്ങൾക്ക് തുടക്കമായത്. തങ്ങളുടെ കടകൾക്ക് മുന്നിൽ കൊടികൾ കെട്ടാൻ പാടില്ലെന്ന ബി.ജെ.പി പ്രവർത്തകരുടെ വാദവും തർക്കവുമാണ് കൈയേറ്റത്തിൽ കലാശിച്ചത്. പൊലീസിനെ ആക്രമിച്ച കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെയും സി.പി.എം പ്രവർത്തകരെ ആക്രമിച്ചതിന് ബി.ജെ.പിക്കാരായ അജയൻ, അഖിലേഷ്, സുമേഷ് എന്നിവർക്കെതിരെയുമാണ് രണ്ടുകേസുകൾ വീതം കരമന, നേമം പൊലീസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.