നെയ്യാറ്റിൻകര: യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവിനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റിൻപുറം പള്ളിത്തറവീട്ടിൽ സുബാഷിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നരവർഷം മുമ്പ് വെളിയംകോട് ഈരാറ്റിൻപുറം രാഖിഭവനിൽ രവി-ഗീത ദമ്പതികളുടെ ഇളയമകൾ ചിന്നുവിനെ സുബാഷ് രജിസ്റ്റർ വിവാഹം ചെയ്തിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ നടന്ന വിവാഹമായിരുന്നെങ്കിലും 15 പവെൻറ സ്വർണാഭരണം വീട്ടുകാർ പിന്നീട് ചിന്നുവിന് നൽകി. എന്നാൽ, ആറ് മാസത്തിനിടയിൽ തന്നെ 15 പവൻ ആഭരണവും ഭർത്താവ് വിറ്റു. ചിന്നുവിന് കൊടുക്കാനായി നിശ്ചയിച്ചിരുന്ന 38 സെൻറ് റബറിെൻറ ആദായം മകളാണ് എടുത്തിരുന്നതെങ്കിലും ഭർത്താവ് വിൽക്കുമെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ രജിസ്റ്റർ ചെയ്ത് കൊടുത്തിരുന്നില്ല. ബൈക്ക് വാങ്ങുന്നതിനായി സുബാഷിന് എഴുപതിനായിരം രൂപയും െചലവിനായി ഓരോ മാസവും പ്രത്യേകംതുകകളും ഭർത്താവിെൻറ നിർദേശപ്രകാരം ചിന്നും മാതാപിതാക്കളിൽനിന്ന് വാങ്ങിനൽകിയിരുന്നതായി പരാതിയിൽ പറയുന്നു. ആറ് മാസം മുമ്പ് വീടുെവക്കാനായി 50,000 രൂപക്ക് ഭാര്യയെ പിതാവിൻറയടുത്ത് സുബാഷ് അയച്ചെങ്കിലും വീട് തങ്ങൾ െവച്ചുനൽകാമെന്നും അല്ലെങ്കിൽ കുടുംബവീട് മകൾക്ക് നൽകാമെന്നും മാതാപിതാക്കൾ ചിന്നുവിനെ അറിയിച്ചു. എന്നാൽ അന്ന് മുതൽ ഭർത്താവിെൻറയും അമ്മായിയുടെയും പീഡനത്തിന് ചിന്നു ഇരയായിരുന്നതായാണ് വിവരം. ചിന്നു കഴിഞ്ഞ ഞായറാഴ്ച ഇതേ ആവശ്യം പറഞ്ഞ് വീട്ടിലെത്തിയെങ്കിലും മാതാപിതാക്കൾ മുൻ നിലപാട് മാറ്റില്ലെന്നറിയിച്ചു. ചൊവ്വാഴ്ച രാവിലെ ചിന്നുവിെൻറ കഴുത്തിൽകിടന്ന അഞ്ചര പവൻ മാല സുബാഷ് ആവശ്യപ്പെട്ടതായും മാല കൊടുക്കാത്തതിനെ ചൊല്ലി തർക്കങ്ങൾ നടന്നതായും വീട്ടിലുണ്ടായിരുന്നവർ പൊലീസിന് മൊഴിനൽകി. മാല കൊടുക്കാത്തതിനെ തുടർന്ന് ചിന്നുവിെൻറ കഴുത്തിൽകിടന്ന മാല സുബാഷ് ബലമായി പൊട്ടിച്ചെടുത്തു. ഈ മനോവിഷമത്തിൽ ആസിഡ് കുടിച്ച് അത്മഹത്യചെയ്തെന്നാണ് വിവരം. ആത്മഹ്ത്യപ്രരണ, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകളിട്ടാണ് സുബാഷിനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഈയാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര സി.ഐ അരുൺകുമാറിെൻറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.