തിരുവനന്തപുരം: െഎ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ബാങ്കിൽ നിന്ന് ലഭിക്കാനുള്ള 600 കോടിയോളം രൂപക്ക് ഇൻകംടാക്സ് ക്ലിയറൻസിനായി അടക്കാനെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് ഒരു കോടിയിൽപരം രൂപ തട്ടിയ കേസിൽ പേയാട് കരിവിലാഞ്ചി മുങ്ങോട് റോഡരികത്ത് പുത്തൻവീട്ടിൽ വിപിനെയാണ് (31) അറസ്റ്റ് ചെയ്തത്. െഎ.പി.എസ് ഉദ്യോഗസ്ഥനായും ബാങ്ക് മാനേജരായും ആൾമാറാട്ടം നടത്തി മൊബൈൽ ഫോണിലൂടെ വ്യാജസന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. കേസിലെ മറ്റ് പ്രതികളായ പേട്ട എസ്.എൻ നഗർ ലക്ഷ്മി ജനേഷ് വീട്ടിൽ രമേഷ്കുമാർ, ഇയാളുടെ മകൾ ലക്ഷ്മി ആർ. കുമാർ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡി.സി.പി ഡോ. അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ ശംഖുംമുഖം പൊലീസ് അസി. കമീഷണർ അജിത്ത്കുമാർ, പേട്ട പൊലീസ് ഇൻസ്പെക്ടർ എ.എസ്. സുരേഷ്കുമാർ, സബ് ഇൻസ്പെക്ടർ ചന്ദ്രബോസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.