തിരുവനന്തപുരം: നെയ്യാറിൽനിന്ന് അരുവിക്കരയിലേക്കുള്ള പമ്പിങ് ഭാഗികമായി തുടങ്ങിയ സാഹചര്യത്തിൽ നഗരത്തിലെ കുടിവെള്ള നിയന്ത്രണം രണ്ടു ദിവസം കൂടി പിൻവലിക്കാൻ ജല അതോറിറ്റി തീരുമാനം. നെയ്യാറിൽനിന്ന് വെള്ളമെത്തിക്കാനുള്ള പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയും നഗരത്തിലെ കുടിവെള്ള പ്രതിസന്ധി രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിൽ നേരത്തെ മൂന്ന് ദിവസത്തേക്ക് പമ്പിങ് പൂർണമായും പുനഃസ്ഥാപിച്ചിരുന്നു. ഇൗ സമയപരിധി ഞായറാഴ്ച വൈകുന്നേരം അവസാനിക്കാനിരിക്കെയാണ് പൂർണതോതിലുള്ള പമ്പിങ് അനുകൂല്യം ചൊവ്വാഴ്ച വൈകുന്നേരം വരെ നീട്ടിയത്. അരുവിക്കരയിലെ നാലു പമ്പ് ഹൗസുകളിലെ എട്ടു മോട്ടോറുകളും നിലവിൽ പൂർണതോതിൽ പ്രവർത്തിക്കുകയാണ്. നിലവിൽ സ്ഥാപിച്ച ഡ്രഡ്ജർ വഴി 15 എം.എൽ.ഡി വെള്ളമാണ് നെയ്യാറിൽനിന്ന് നഗരാവശ്യത്തിലേക്കായി പമ്പ് ചെയ്യുന്നത്. രണ്ടാമെത്ത ഡ്രഡ്ജർ ഞായറാഴ്ച വൈകീേട്ടാടെ കാപ്പുകാട് എത്തിച്ചു. ഇത് 600 എം.എം പ്രധാന െപെപ്പുമായി യോജിപ്പിക്കും. ഡ്രഡ്ജറിെൻറ ഭാഗമായ െപെപ്പുകൾ തമിഴ്നാട്ടിലെ കുളച്ചലിൽനിന്ന് ഞായറാഴ്ച എത്തിേച്ചരുമെന്നാണ് പ്രതീക്ഷ. െപെപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തിയാകുന്ന മുറക്ക് ചൊവ്വാഴ്ചയോടെ പമ്പിങ് ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. രണ്ടു ഡ്രഡ്ജറുകളും പ്രവർത്തിച്ചുതുടങ്ങുന്നതോടെ ശരാശരി 35-40 എം.എൽ.ഡി വെള്ളം നഗരത്തിലെത്തിക്കാനാവും. ഇൗ സാഹചര്യം കൂടി കണക്കിലെടുത്താണ് ജല നിയന്ത്രണം വീണ്ടും പിൻവലിച്ചത്. ആദ്യം പകൽ 12 മണിക്കൂർ 50 ശതമാനം ജലനിയന്ത്രണവും അടുത്ത 12 മണിക്കൂർ 100 ശതമാനം പമ്പിങ് നടത്തിയുമായിരുന്നു ക്രമീകരണം. പിന്നീട് നിയന്ത്രണം ഒന്നിടവിട്ട ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു.ഒരു ദിവസം പൂർണമായും ജല നിയന്ത്രണവും തൊട്ടടുത്ത ദിവസം 100 ശതമാനം പമ്പിങ്ങും. ഇതും ഫലപ്രദമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മൂന്നു ദിവസം തുടർച്ചയായി പമ്പിങ്ങും അടുത്ത ഒരു ദിവസം പൂർണമായും നിയന്ത്രണവുമേർപ്പെടുത്താൻ ജല അതോറിറ്റി തീരുമാനിച്ചത്. ഇത് പ്രകാരം ഞായറാഴ്ച വൈകുന്നേരം മുതൽ 24 മണിക്കൂർ സമയം പമ്പിങ് പൂർണമായി നിർത്തിവെക്കേണ്ടതായിരുന്നു. ബദൽ സംവിധാനങ്ങളിലൂടെയുള്ള ജലലഭ്യത പ്രതിസന്ധിക്ക് നേരിയ അളവിൽ പരിഹാരമായതോടെയാണ് നിയന്ത്രണത്തിൽ വീണ്ടും ഇളവ് വരുത്താൻ അതോറിറ്റി തീരുമാനിച്ചത്. ചൊവ്വാഴ്ച വൈകീേട്ടാടെ സ്ഥിതിഗതികൾ വിലയിരുത്തി തുടർ നിയന്ത്രണ കാര്യത്തിൽ തീരുമാനമെടുക്കും. 20 ദശലക്ഷം ലിറ്റർ വെള്ളം പമ്പ് െചയ്യാൻ ശേഷിയുള്ള രണ്ടു പമ്പുകൾ ഗുജറാത്തിൽനിന്ന് ഒാർഡർ ചെത്തിരുന്നു. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രൂപത്തിലുള്ള സബ്മെഴ്സിബിൾ പമ്പുകളാണിവ. മോേട്ടാറുകൾ വഹിച്ചുള്ള ലോറികൾ യാത്ര പുറപ്പെട്ടുകഴിഞ്ഞു. ഇവ ചൊവ്വാഴ്ചയോ, ബുധനാഴ്ചയോ കാപ്പുകാടെത്തും. അനുബന്ധ േജാലികൾ കൂടി പൂർത്തിയാക്കി മേയ് ആറോടെ ഇവ പ്രവർത്തിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഇതിനുള്ള വൈദ്യുതീകരണമടക്കം എല്ലാ ജോലികളും ഇവിടെ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിക്കഴിഞ്ഞു. ഇൗ രണ്ടു പമ്പുകൾ കൂടി പ്രവർത്തിച്ചുതുടങ്ങുന്നതോടെ പ്രതിദിനം 100 എം.എൽ.ഡി വെള്ളമെത്തിക്കാം. ഇതോടെ നഗരത്തിെല നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനുമാകും. അവധി പോലും ഒഴിവാക്കിയാണ് ജല അതോറിറ്റി അധികൃതരും ഉദ്യോഗസ്ഥരും കാപ്പുകാെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.