ആറ്റിങ്ങൽ: ദീര്‍ഘകാലത്തിന് ശേഷം ഗുണ്ടസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ചിറയിന്‍കീഴിനെ ഭീതിയിലാഴ്ത്തി. തിരക്കേറിയ റോഡില്‍ ജനങ്ങളുടെ മുന്നിലാണ് കഴിഞ്ഞദിവസം ബിനുവിനെ കൊലപ്പെടുത്തിയത്. സംഭവം നടന്ന സ്ഥലത്തിെൻറ നൂറ് മീറ്റര്‍ ചുറ്റളവില്‍ രണ്ടിടത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. ശാര്‍ക്കരക്ഷേത്രത്തിലേക്കും തിരിച്ചും പോവുകയായിരുന്ന ഭക്തര്‍ അക്രമം കണ്ട് നിലവിളിേച്ചാടി. നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യം നിർവഹിച്ച് പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബിനുവിന് നേരെ നേരത്തേയും വധശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശാര്‍ക്കര ദേവീക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇവർക്കിടയിലൂടെ അക്രമിസംഘമെത്തി കൊലനടത്തി രക്ഷപ്പെട്ടത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. പ്രത്യാക്രമണം മുൻനിർത്തി കൂടുതല്‍ പൊലീസിനെ രാത്രിയോടെ ബന്ധപ്പെട്ട മേഖലകളിലെല്ലാം വിന്യസിച്ചിരുന്നു. നിയന്ത്രണവും കര്‍ശനമാക്കി. സംശയാസ്പദമായി കണ്ടവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തു. ഉത്സവവേളകളില്‍ കണക്ക് തീര്‍ക്കുന്ന രീതി ഗുണ്ടസംഘങ്ങള്‍ വര്‍ഷങ്ങളായി നടപ്പാക്കുന്നതാണ്. ഇതുകൂടി മുന്നില്‍ കണ്ടാണ് പൊലീസ് ഉത്സവമേഖലകളില്‍ നിയന്ത്രണം ശക്തമാക്കുന്നത്. തെന്നൂര്‍ക്കോണത്ത് പമ്മംകോട് ഏലാക്ക് സമീപത്താണ് നിസാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നിസാര്‍ ഉള്‍പ്പെടുന്ന ഒരു സംഘം മദ്യലഹരിയില്‍ വൈകീട്ട് പ്രദേശത്തുള്ള മറ്റ് ചില യുവാക്കളെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് കൊലപാതകം നടന്നിരിക്കുന്നത്. കൂടെയുണ്ടായിരുന്ന മദ്യപസംഘത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.