മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മോ​ച​ന വാ​ർ​ത്ത​യെ​ത്തി: ആ​ഹ്ലാ​ദ​ത്തിര​യ​ടി​യി​ൽ തീ​ര​േ​ദ​ശം

പൂന്തുറ: മത്സ്യബന്ധനത്തിനിടെ അതിർത്തി ലംഘിച്ചതിെൻറ പേരിൽ 23 ദിവസമായി അമേരിക്കൻ നാവികസേനയുടെ പിടിയിലായിരുന്ന ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 18 മത്സ്യത്തൊഴിലാളികളുടെ മോചന വാർത്തയെത്തിയതോടെ തീരദേശം ആഹ്ലാദത്തിമിർപ്പിൽ. അമേരിക്കൻ നാവികസേനയുടെ പിടിയിൽ ഡീഗോ ഗാർസ്യയിൽ തടവിൽ കഴിയുന്നവരെ വിട്ടയെച്ചന്ന വാർത്ത വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ബന്ധുക്കളെ തേടിയെത്തിയത്. 23 ദിവസത്തെ പ്രാർഥനക്കും കണ്ണീരിനും താൽക്കാലിക ആശ്വാസമായി ഫോൺവിളികളെത്തി. ദ്വീപിൽനിന്ന് 2000 കിലോമീറ്ററുകൾ താണ്ടി കൊച്ചിയിൽ എത്താൻ ഏഴ് ദിവസം കൂടി വേണ്ടിവരും. ഫ്രെബ്രുവരി 14നാണ് 18 മലയാളികൾ അടങ്ങുന്ന 32 സംഘം രണ്ട് ബോട്ടുകളിലായി കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ദിശതെറ്റിയ ഇവരെ പിടികൂടി തടവിൽ പാർപ്പിച്ച വിവരം അമേരിക്കൻ നാവികസേന ഇന്ത്യയെ അറിയിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ വകുപ്പ് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മത്സ്യബന്ധന ഉടമയെ കോടതിയിൽ ഹാജരാക്കിയപ്പോൾ 35 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം അടക്കാൻ കോടതി നിർദേശിച്ചു. ഇതിനുള്ള സാമ്പത്തിക സ്ഥിതി ഇെല്ലന്ന് കോടതിയെ ബോട്ട് ഉടമ അറിയിച്ചതിനെ തുടർന്ന് അഞ്ചര ലക്ഷമായി കുറച്ച് നൽകി. തമിഴ്നാട് സ്വദേശിയായ ബോട്ട് ഉടമയുടെ ബന്ധുക്കൾ ഈ തുക റോയൽ ബാങ്ക് ഓഫ് സ്കോട് ലാൻഡിലെ അക്കൗണ്ടിൽ നിക്ഷേപിച്ചു. തുടർന്ന് മത്സ്യത്താഴിലാളികളെ മോചിപ്പിക്കാനും ബോട്ട് ഉപകരങ്ങൾ പിടിച്ചുെവക്കാനും കോടതി നിർദേശിച്ചിരുന്നു. 76 ലക്ഷം രൂപയുടെ മത്സ്യബന്ധന ഉപകരണങ്ങളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മോചനം ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും ബോട്ട് ഉപകരണങ്ങൾ ഇല്ലാതെ നാട്ടിൽ തിരികെ പോകാൻ കഴിയിെല്ലന്ന ദുഃഖമായി ദ്വീപിൽ കഴിയുകയായിരുന്നു മത്സ്യത്തൊഴിലാളികൾ. വിദേശകാര്യ വകുപ്പിെൻറ ശക്തമായ സമ്മർദത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ ബോട്ട് ഉപകരണങ്ങൾ ഉൾപ്പെടെ തിരികെ നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.