തിരുവനന്തപുരം: ആസിഡ് മുഖേനയുള്ള ആക്രമണങ്ങൾക്ക് അറുതിവരുത്തുന്നതിെൻറ ഭാഗമായി ജില്ലയിൽ വിൽപനക്ക് മൂക്കുകയറിടാൻ സബ് ഡിവിഷനൽ മജിസ്േട്രറ്റ് കൂടിയായ തിരുവനന്തപുരം സബ്കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ കർശന നടപടികൾക്ക് രൂപം നൽകി. സുപ്രീംകോടതി വിധിയുടെയുടെയും കോടതി സംസ്ഥാന സർക്കാറുകൾക്ക് നൽകിയ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവിെൻറ ചുവടുപിടിച്ചാണ് നടപടി. ആസിഡ് വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, ആസിഡ് ഉപയോഗിച്ച് ഗവേഷണ-പഠന പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾ, പ്രഫഷനൽ സ്ഥാപനങ്ങൾ, ആശുപത്രികൾ, ലബോറട്ടറികൾ, സർക്കാർ വകുപ്പുകൾ, പൊതുമേഖല സ് ഥാപനങ്ങളുടെ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവ 15 ദിവസത്തിനുള്ളിൽ ലോഗ്, രജിസ്റ്റർ വിവരങ്ങൾ, ആസിഡ് വാങ്ങിയ വ്യക്തി, സ്ഥാപനം എന്നിവരുടെ പേര്, മേൽവിലാസം, ആസിഡ് വാങ്ങുന്നതിെൻറ ആവശ്യം, ഉദ്ദേശ്യം, വിൽപന നടത്തിയ ആസിഡിെൻറ അളവ് എന്നിവ സബ് ഡിവിഷനൽ മജിസ്ട്രറ്റിന് സമർപ്പിക്കണം. ഇതോടൊപ്പം ഇതേ വിവരങ്ങളടങ്ങിയ ലോഗ്, രജിസ്റ്റർ ബുക്ക് ബന്ധപ്പെട്ട സ്ഥാപനത്തിൽ സൂക്ഷിക്കുകയും പരിശോധനക്കെത്തുമ്പോൾ ഹാജരാക്കുകയും വേണം. വിൽപനക്കാർ ഇതു കർശനമായി പാലിക്കണം. എല്ലാ സ്ഥാപനത്തിലും ആസിഡുകൾ കൈവശം വെക്കുന്നതിനും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഉത്തരവാദിത്തപ്പെടുത്തി ഒരുദ്യോഗസ്ഥനെ നിയമിക്കണം. ഈ ഉദ്യോഗസ്ഥൻ ആസിഡ് സൂക്ഷിക്കുന്ന സ്ഥലം, ലബോറട്ടറി മുതലായ ഇടങ്ങളിൽനിന്ന് പുറത്തേക്ക് പോകുന്ന ആളുകളെയും വിദ്യാർഥികളെയും ഉൾപ്പെടെ കർശന പരിശോധനക്ക് വിധേയമാക്കണം. ആസിഡ് വാങ്ങുന്ന വ്യക്തി ഹാജരാക്കുന്ന സർക്കാർ നൽകിയ തിരിച്ചറിയൽ കാർഡിലെ ഫോട്ടോ, മേൽവിലാസം എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുകയും ആസിഡ് വാങ്ങുന്നതിെൻറ ആവശ്യം ഉറപ്പാക്കുകയും ചെയ്യേണ്ടത് വിൽപനക്കാരെൻറ ഉത്തരവാദിത്തമാണ്. ഇവ കർശനമായി പാലിച്ചില്ലെങ്കിൽ വ്യാപാരിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു. 18 വയസ്സിൽ താഴെ പ്രായമുള്ള വ്യക്തികൾക്ക് എന്തു സാഹചര്യത്തിലും ആസിഡ് വിൽക്കാൻ പാടില്ല. സ്ഥാപനങ്ങൾ സമർപ്പിക്കുന്ന സ്റ്റോക്ക് രജിസ്റ്റർ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. സ്ഥാപനങ്ങളിലെ പരിശോധനക്ക് പ്രത്യേക സ്ക്വാഡിനെയും തയാറാക്കുമെന്ന് സബ് കലക്ടർ പറഞ്ഞു. പൊലീസിെൻറയും റവന്യൂ ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘത്തെ ഇതിനായി നിയോഗിക്കും. പറഞ്ഞിരിക്കുന്നതിൽ കൂടുതൽ അളവ് ആസിഡ് ആരെങ്കിലും സൂക്ഷിക്കുന്നതായി കണ്ടെത്തിയാൽ പിടിച്ചെടുക്കും. ബന്ധപ്പെട്ടവർക്ക് അരലക്ഷത്തോളം രൂപ പിഴ ചുമത്തുമെന്നും അവർ പറഞ്ഞു. ആസിഡ് മുഖേനയുള്ള ആക്രമണങ്ങൾക്ക് വിധേയരാകുന്നവർക്ക് കേന്ദ്ര^സംസ്ഥാന^ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും വിവരം പൊലീസിനെ അറിയിക്കണമെന്നും ആരോഗ്യകുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരകൾക്ക് നഷ്ടപരിഹാരമായി സർക്കാറിൽനിന്ന് മൂന്നുലക്ഷം രൂപയിൽ കുറയാത്ത തുകക്ക് അർഹതയുണ്ടാകും. ഇതിൽ ആക്രമണം നടന്ന് 15 ദിവസത്തിനുള്ളിൽ ഒരുലക്ഷം രൂപ നൽകണം. ബാക്കി തുക അതുകഴിഞ്ഞ് രണ്ടുമാസത്തിനുള്ളിലും നൽകണമെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ടെന്ന് സബ് കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.