വേളി: അവധിക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അപര്യാപ്തതകളിൽ വീർപ്പുമുട്ടി വേളി ടൂറിസ്റ്റ് വില്ലേജ്. കായലും കടലും കൈകോര്‍ക്കുന്ന പൊഴിക്കരയും കായലിന് കുറുകെയുള്ള േഫ്ലാട്ടിങ് പാലവും കായല്‍ ബോട്ടിങ്ങും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. അവധിക്കാലം ആഘോഷിക്കാന്‍ ഇതരസംസ്ഥാനക്കാർ ഉൾെപ്പടെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് കുടംബസമേതം വേളിയില്‍ എത്തുന്നത്. ഇത്തവണ വേളിയില്‍ എത്തുന്നവരെ കാത്തിരിക്കുന്നത് കുളവാഴകളും പായലും കയറിയ ടൂറിസ്റ്റ് വില്ലേജാണ്. വിനോദസഞ്ചാരികളിൽ അധികവും ഇവിടെ എത്തുന്നത് ബോട്ടിങ്ങിനാണ്. എന്നാല്‍ ബോട്ടിങ് നടത്തേണ്ട കായലില്‍ ബോട്ട് ക്ലബ് മുതല്‍ ആക്കുളം പാലംവരെ കുളവാഴകളും പായലും നിറഞ്ഞിരിക്കുകയാണ്. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനാണ് കുളവാഴകള്‍ മാറ്റാനുള്ള ചുമതല. ഇതിെൻറ പേരില്‍ വര്‍ഷാവര്‍ഷം ലക്ഷങ്ങളുടെ കരാര്‍ നല്‍കുമെങ്കിലും പ്രവൃത്തി മാത്രം ഫലപ്രദമാകുന്നില്ല. ഇക്കുറിയും അവസ്ഥക്ക് മാറ്റമില്ല. ബോട്ട് സര്‍വിസ് ഇനത്തില്‍ മാത്രം വര്‍ഷാവര്‍ഷം 25 ലക്ഷത്തോളം രൂപയാണ് കെ.ടി.ഡി.സിക്ക് ലഭിച്ചിരുന്നത്. 23 ബോട്ടുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമായത് നാലെണ്ണം മാത്രം. ഇവക്ക് വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങളില്ലെന്നും ആക്ഷേപമുണ്ട്. കേടായ ബോട്ടുകള്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പലതും നശിച്ചു. സവാരി ബോട്ട്, സ്പീഡ് ബോട്ട്, വാട്ടര്‍ സ്കൂട്ടർ, പെഡല്‍ ബോട്ട്, തുഴയന്‍ ബോട്ട്, ഹൊറര്‍ ക്രാഫ്റ്റ് തുടങ്ങിയവയൊക്കെ ഒരു കാലത്ത് സഞ്ചാരികളെ വേളിയിലേക്ക് ആകര്‍ഷിച്ചിരുന്നു. ഫ്ലോട്ടിങ് റസ്റ്റാറൻറിെൻറ അവസ്ഥയും ശോച്യമാണ്. വില്ലേജിനുള്ളിലെ കുളങ്ങളും ജലധാരകളും കുട്ടികളുടെ നീന്തല്‍ക്കുളങ്ങളുമെല്ലാം സംരക്ഷണമില്ലാതെ നാശത്തിെൻറ വക്കിലാണ്. ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവർത്തനക്ഷമമല്ല. വില്ലേജിലും ആവശ്യത്തിന് വെളിച്ചമില്ല. േഫ്ലാട്ടിങ് ബ്രിഡ്ജും പാര്‍ക്കിലെ ഭൂരിഭാഗം വരുന്ന സ്ഥലവും ഇരുട്ടിലാണ്. ഇതിനുപുറമെ വേളിയിലെ നടപ്പാതകളും സഞ്ചാരികള്‍ക്ക് അപകടം വിതയ്ക്കുന്നു. കായൽ തീരത്തിനുസമീപം നിർമിച്ച നടപ്പാതയിലൂടെയുള്ള സഞ്ചാരം സുരക്ഷിതമല്ലെന്ന് നേരത്തേതെന്ന ആക്ഷേപങ്ങള്‍ ഉയർന്നിരുന്നു. ഇതിനുപിന്നാലെ നടപ്പാതയിലൂടെ നടന്ന കുട്ടി കായലിൽ വീഴുകയും ചെയ്തു. കായല്‍ത്തീരത്തിനോടടുത്ത് നടപ്പാതയിൽ സുരക്ഷവേലി സ്ഥാപിക്കണമെന്ന് നാട്ടുകാരും സഞ്ചാരികളും ആവശ്യപ്പെടുെമങ്കിലും അധികൃതര്‍ മുഖവിലക്കെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.