നെയ്യാറ്റിൻകര: എസ്.വി പ്രസിെൻറ ഗോഡൗണിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം. ബുധനാഴ്ച രാത്രി ആറോടെയാണ് തീപിടിച്ചത്. 25 ലക്ഷത്തിെൻറ നഷ്ടമുണ്ടായതായാണ് പ്രാഥമികനിഗമനം. നെയ്യാറ്റിൻകര, പാറശ്ശാല, പൂവാർ, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് നിരവധി യൂനിറ്റ് ഫയർ ഫോഴ്സെത്തി മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീകെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം. ഗോഡൗണിന് സമീപത്തെ മീറ്റർ ബോർഡിൽനിന്നുള്ള തീപ്പൊരി കൂട്ടിയിട്ടിരുന്ന പേപ്പറിൽ വീണാണ് തീപിടിച്ചത്. തുടർന്ന് ഗോഡൗണിൽ തീപടരുകയായിരുന്നു. ഫയർഫോഴ്സ് യൂനിറ്റുകൾ കെടുത്താൻ ശ്രമിക്കുന്തോറും തീ കൂടുതൽ പടർന്നത് ഏറെ ആശങ്കക്കിടയാക്കി. പ്രസിലെ ജനറേറ്ററിലൊഴിക്കുന്നതിന് ശേഖരിച്ചിരുന്ന 35 ലിറ്റർ ഡീസലിലേക്ക് തീപടരാതിരിക്കാൻ ഫയർഫോഴ്സ് ഏറെശ്രമം നടത്തി. നാട്ടുകാരുടെയും ഫയർഫോഴ്സിെൻറയും കാര്യക്ഷമമായ പ്രവർത്തനം വൻ ദുരന്തമൊഴിവാക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതതടസ്സം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.