പാ​റ​ശ്ശാ​ല മേ​ഖ​ല​യി​ൽ വ്യാ​ജ എ​ൻ​ജി​ൻ ഓ​യി​ലു​ക​ൾ പി​ടി​കൂ​ടി

പാറശ്ശാല: മേഖലയിൽ വ്യാജ എൻജിൻ ഓയിലുകൾ പിടികൂടി. ഓട്ടോ^ഇരുചക്രവാഹന സ്പെയർ പാർട്സ് വിൽക്കുന്ന കടകളിൽനിന്നാണ് വ്യാജ കാസ്ട്രോൾ എൻജിൻ ഓയിലുകൾ പിടിച്ചെടുത്തത്. പാറശ്ശാല ആശുപത്രി ജങ്ഷനിലെ മുത്തു ടുവീലർ പാർട്സിൽനിന്ന് ഒരു ലിറ്ററിെൻറ 19 ബോട്ടിലും മൂന്ന് ലിറ്ററിെൻറ എട്ട് ബോട്ടിലും മഹാദേവർ ക്ഷേത്രത്തിനുസമീപം ആറ്റിൻകര സ്പെയർപാർട്സിൽനിന്ന് ഒരു ലിറ്ററിെൻറ 16 ബോട്ടിലും പാറശ്ശാല പവതിയാൻവിള സുബാഷ് മോട്ടോർസിൽനിന്ന് ഒരു ലിറ്ററിെൻറ 40 ബോട്ടിൽ എൻജിൻ ഓയിലുകളുമാണ് പിടിച്ചെടുത്തത്. പാറശ്ശാലയിലും പരിസരത്തും വ്യാജ ഓയിൽ വിൽക്കുന്നുെവന്ന് പരാതി ഉയർന്നതിനെ തുടർന്ന് കാസ്ട്രോൾ കമ്പനി അധികൃതരും പൊലീസും സംയുക്തമായാണ് കടകളിൽ പരിശോധന നടത്തിയത്. ഉപഭോക്താവിന് തിരിച്ചറിയാൻ സാധിക്കാത്തതരത്തിലാണ് വ്യാജൻ നിർമിച്ചിരിക്കുന്നത്. കമ്പനി പുറത്തിറക്കുന്ന എൻജിൻ ഓയിലുകളുടെ ബോട്ടിലുകൾ സമാഹരിച്ച് അതിൽ വ്യാജൻ നിറച്ചാണ് വിൽപനക്ക് എത്തിക്കുന്നത്. മധുരയിൽനിന്നാണ് കേരളത്തിൽ വിൽപനക്ക് കൊണ്ടുവരുന്നതെന്നും സ്ഥാപനഉടമകൾ പറയുന്നു. സമാനരീതിയിൽ കഴിഞ്ഞ ദിവസം പൂവാർ, ബാലരാമപുരം എന്നിവിടങ്ങളിലും പരിശോധനനടത്തി വ്യാജ ഓയിൽ പിടികൂടിയിരുന്നു. വ്യാജ കാസ്ട്രോൾ ഓയിലിന് 360 രൂപ വിൽപനവില രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവ കച്ചവടക്കാർക്ക് ലഭിക്കുന്നത് 80 രൂപക്ക് മാത്രമാണ്. പാറശ്ശാല എസ്.ഐ പ്രബീണിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.