കഴക്കൂട്ടം: ചിറയിൻകീഴ് അഴൂരിന് സമീപം ചിലമ്പിൽ വ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന ആരോപണം ശക്തം. മുരുക്കുംപുഴയിൽ പലചരക്കുവ്യാപാരം നടത്തുന്ന അനിൽകുമാർ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊേന്നാടെയാണ് അപകടത്തിൽപെട്ട് അനിൽകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അനിൽകുമാർ ഓടിച്ചിരുന്ന സ്കൂട്ടർ പോസ്റ്റിൽ ഇടിച്ച് അപകടത്തിൽപെട്ട നിലയിലാണ് കണ്ടെത്തിയത്. റോഡിൽ തെറിച്ചുവീണ അനിൽകുമാറിനെ ഏരെ നേരം കഴിഞ്ഞാണ് നാട്ടുകാർ കാണുന്നത്. ഏറെ നേരം റോഡിൽ രക്തം വാർന്നുകിടന്നതിനെതുടർന്ന് മരിെച്ചന്നായിരുന്നു ആദ്യവിവരങ്ങൾ. എന്നാൽ അനിൽകുമാർ ചിലമ്പിൽ പ്രദേശത്തേക്ക് പോകേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നിെല്ലന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. കടയടച്ചുകഴിഞ്ഞാൽ സാധാരണ കീഴാവൂരിലെ വീട്ടിൽ എത്തുകയാണ് പതിവ് . എന്നാൽ അതിന് വിപരീതമായാണ് അപകടം നടന്ന ദിവസം സംഭവിച്ചത് . വൈകീേട്ടാടെ അനിൽകുമാറിന് ചില ഫോൺകോളുകൾ വന്നതായും തുടർന്ന് അസ്വസ്ഥനായി കണ്ട അനിൽകുമാർ ഏഴരയോടെ കടയടച്ച് ജോലിക്കാരനെ വീട്ടിലാക്കിയ ശേഷം മടങ്ങുന്നത് കണ്ടതായി സുഹൃത്തുക്കൾ പറയുന്നു. എന്നാൽ അപകടം പുറത്തുവന്നതിന് പിന്നാലെ അനിൽകുമാറിനെ വിളിച്ച ചില ഫോൺ നമ്പറുകൾ പ്രതികരിക്കാത്തത് ദുരൂഹത വർധിക്കുന്നു. ദുരൂഹതയുള്ളതായി കാട്ടി മുരുക്കുംപുഴ പൗരസമിതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും െഡപ്യൂട്ടി സ്പീക്കർ വി .ശശിക്കും പരാതി നൽകി. മുരുക്കുംപുഴ പൗരസമിതി നേതാക്കളായ എം.ആർ. രവി, കോട്ടറക്കര മുരളി, ഇടവിളാകം ഷംനാദ് എന്നിവരാണ് പരാതി നൽകിയത് . ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.