തിരുവനന്തപുരം: പ്രഥമ കേരള മുഖ്യമന്ത്രി ഇ.എം.എസിനെ അനുസ്മരിച്ച് വെള്ളയമ്പലം മാനവീയംവീഥിയിൽ അക്ഷരം ഒാൺലൈനിെൻറ ആഭിമുഖ്യത്തിൽ തെരുവ് വായനശാല പ്രവർത്തനമാരംഭിച്ചു. മാനവീയംവീഥിയിലെ നീർമാതളച്ചുവടിനരികിൽ ലളിതകല അക്കാദമി അവാർഡ് ജേതാവ് സുമേഷ് ബാലയുടെ ആർട്ട് ഇൻസ്റ്റലേഷനോടെയാണ് വായനശാല ആരംഭിച്ചത്. ആർട്ട് ഇൻസ്റ്റലേഷൻ കവി വിനോദ് വൈശാഖി സുമേഷ് ബാലക്ക് ചായം പകർന്ന് ഉദ്ഘാടനം ചെയ്തു. അഡ്വ. അംശുവാമദേവൻ അധ്യക്ഷത വഹിച്ചു. ആർ. രതീഷ് കുമാറിെൻറ സോളോ ഗാനാവതരണം, രതീഷ് കൊട്ടാരം, ജഗദീഷ് കോവളം, ഹസീന, അഭിരാമി എസ്. കുമാർ, രാഹുൽ, റിയാദ് എന്നിവരുടെ കവിതാലാപനം എന്നിവ നടന്നു. മാനവീയം തെരുവിടം കൾചർ കലക്റ്റീവിെൻറ സഹകരണത്തോടെയാണ് പദ്ധതി. കെ.ജി. സൂരജ്, ജി.എൽ. അരുൺ ഗോപി, ഡോ. അനീഷ്യ ജയദേവ്, അഡ്വ. ശോഭന വി.പി. ജോർജ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ബി. ശിവകുമാർ സ്വാഗതവും അരവിന്ദ് എസ്.ആർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.