വലിയതുറ: കടലാക്രമണം ശക്തം; നിരവധി വീട്ടിലേക്ക് വെള്ളം കയറി. മൂന്ന് വീട്ടുകാരെ അടിയന്തരമായി മാറ്റി പ്പാർപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് ചെറിയതുറ മുതൽ ശംഖുംമുഖം വരെയുള്ള തീരപ്രദേശത്ത് ശക്തമായ തിരകളുടെ തള്ളിക്കയറ്റമുണ്ടായത്. ഇതോടെ ഒന്നാംവരി വീടുകളിലേക്ക് വെള്ളം കയറി ഉപകരണങ്ങൾ ഉൾപ്പെടെ നശിച്ചു. വിവരം റവന്യൂ അധികൃതരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയിെല്ലന്ന് നാട്ടുകാർ പറയുന്നു. തുടർന്ന്, പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുമെന്ന ഘട്ടത്തിൽ വലിയതുറ പൊലീസ് സ്ഥലത്തെത്തി ഒന്നാംനിരയിൽ താമസിക്കുന്നവർ മാറിത്താമസിക്കണമെന്ന് നിർേദശം നൽകി. എന്നാൽ, ആദ്യം ആരും അതിന് തയാറായില്ല. കൈക്കുഞ്ഞുമായി ഒരു കുടുംബം ദുരിതാശ്വാസ ക്യാമ്പിൽ പോകാൻ സന്നദ്ധത അറിയിച്ചതോടെ രണ്ട് കുടുംബങ്ങൾ വീടൊഴിയാൻ തയാറായി. ഇവരെ പൊലീസ് സമീപത്തെ അംഗൻവാടി കെട്ടിടത്തിലേക്ക് മാറ്റി. എന്നാൽ, ബാക്കിയുള്ളവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ തയാറാകാതെ തീരത്ത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.