വെമ്പായം: വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റിൽ. വെമ്പായം പഞ്ചായത്തിലെ വെട്ടുപാറ ബി.എം.എസ് യൂനിയന്‍ അംഗവും ബി.ജെ.പി പ്രവര്‍ത്തകനുമായ സുരേഷ് (42) ആണ് അറസ്റ്റിലായത്. രണ്ടുദിവസം മുമ്പ് വെട്ടുപാറ സ്വദേശിനിയായ വയോധികയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയെ ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ സുരേഷ് ലൈംഗിക ലക്ഷ്യത്തോടെ സമീപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ഇവര്‍ എതിര്‍ത്തപ്പോള്‍ മടങ്ങിപ്പോയി. വയോധികയെ ഭീഷണിെപ്പടുത്തിയെന്നും പരാതിയുണ്ട്. വട്ടപ്പാറ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.