വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി ഡിപ്പോയും പഞ്ചായത്തും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിച്ചു. വെള്ളിയാഴ്ച ഡി.കെ മുരളി എം.എൽ.എയുടെ സാന്നിധ്യത്തിൽ നെല്ലനാട് പഞ്ചായത്തിൽ കെ.എസ്.ആർ.ടി.സി, പഞ്ചായത്ത് അധികൃതർ തമ്മിൽ നടന്ന ചർച്ചയിലാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. കെ.എസ്.ആർ.ടി.സി ഡിപ്പോക്കും പഞ്ചായത്തിനും ഇടയിലെ സ്ഥലത്ത് പഞ്ചായത്ത് ശൗചാലയവും മതിലും കെട്ടിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇവിടെ കെ.എസ്.ആർ.ടി.സിയുടെ കട്ടപ്പുറത്തായ ബസ് കൊണ്ടിട്ട് ഡിപ്പോ അധികൃതർ നിർമാണം തടഞ്ഞു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഡിപ്പോ ഉപരോധിച്ചിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച ചർച്ച നടത്താൻ തീരുമാനിച്ചത്. ചർച്ചയിൽ എം.എൽ.എയെ കൂടാതെ കെ.എസ്.ആർ.ടി.സി എക്സി. ഡയറക്ടർ (ഓപറേഷൻസ്) അനിൽകുമാർ, എസ്റ്റേറ്റ് ഓഫിസർ പ്രതാപ് ദേവ്, ഡി.ടി.ഒ, പഞ്ചായത്ത് പ്രസിഡൻറ് സുജിത് എസ്. കുറുപ്പ്, സെക്രട്ടറി, മെംബർമാർ എന്നിവർ പങ്കെടുത്തു. വർഷങ്ങൾ നീണ്ട തർക്കത്തിനാണ് പരിഹാരമാകുന്നത്. ഇതോടെ ഡിപ്പോ പ്രവർത്തിക്കുന്ന ഭൂമി കെ.എസ്.ആർ.ടി.സിയുടെ പേരിലാവുകയും പുതിയ കെട്ടിടത്തിെൻറ വാടകയിനത്തിലെ വരുമാനം കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുകയും ചെയ്യും. അതേസമയം, തർക്കമുണ്ടായിരുന്ന ഡിപ്പോയുടെ പടഞ്ഞാറുഭാഗെത്ത ഷോപ്പിങ് കോംപ്ലക്സ് പഞ്ചായത്തിെൻറ വകയായി നിലനിൽക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.