നെടുമങ്ങാട്: നെടുമങ്ങാട് അമ്മൻകൊട-കുത്തിയോട്ടം ഉത്സവം ചൊവ്വാഴ്ച നടക്കും. നെടുമങ്ങാട് നഗരത്തിൽ സ്ഥിതിചെയ്യുന്ന മൂന്ന് പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവ സംഗമമാണ് നെടുമങ്ങാട് ഓട്ടം. നെടുമങ്ങാട് മുത്തുമാരിയമ്മൻ ദേവസ്ഥാനം, മുത്താരമ്മൻ ദേവീക്ഷേത്രം, മേലാങ്കോട് ദേവി ക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങളിലെ പ്രധാന ഉത്സവമായ അമ്മൻകൊടയും, കുത്തിയോട്ടവും നടക്കുന്നത് കുഭമാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയാണ്. മേലാംങ്കോട് ദേവീക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ 9.30ന് പൊങ്കാലയും നേത്രപരിശോധന ക്യാമ്പും നടക്കും. 4.30ന് ഉരുൾ, രാത്രി എട്ടിന് ഓട്ടം, പൂമാല, താലപ്പൊലി എന്നിവയും നടക്കും. മുത്താരമ്മൻ ക്ഷേത്രത്തിൽ ഉച്ചക്ക്് രണ്ടിന് കരകമെഴുള്ളത്തും 5.30ന് ഉരുളും 9.30ന് കുത്തിയോട്ടം, പൂമാല ചടങ്ങുകളും നടക്കും. മുത്താരമ്മൻ ദേവസ്ഥാനത്ത് ഉച്ചക്ക് രണ്ടിന് പഴകുറ്റിയിൽനിന്നും കരകം എഴുന്നള്ളത്തും രാത്രി ഏഴിന് ചപ്രം എഴുന്നള്ളിപ്പും രാത്രി 8.15ന് അമ്മ അനുഗ്രഹിച്ച് പുറത്തെഴുന്നള്ളത്തും നടക്കും. പൊലീസ്, ഫയർഫോഴ്സ്, നഗരസഭ, ജല അതോറിറ്റി, ജില്ല ആശുപത്രി , കെ.എസ്.ഇ.ബി തുടങ്ങി എല്ലാ വിഭാഗങ്ങളും സജ്ജീകരണങ്ങൾ പൂർത്തിയാക്കി. നഗരത്തിലെത്തുന്ന ജനങ്ങളെ നിയന്ത്രിക്കുന്നതിനായി നെടുമങ്ങാട് സബ്ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും പൊലീസിനെയും, കൂടാതെ മഫ്തി പൊലീസ്, പിങ്ക് പൊലീസ് എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. നഗരസഭയിൽ ഇന്ന് സർക്കാർ അവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.