തിരുവനന്തപുരം: കോവളം മുതൽ നീലേശ്വരം വരെ ജലപാതയുടെ വികസനവുമായി ബന്ധപ്പെട്ട് ടി.എസ് കനാലിെൻറ അതിർത്തി നിർണയിച്ച് മാർച്ച് 31-നുമുമ്പ് കല്ലിടണമെന്ന് കലക്ടർ എസ്. വെങ്കടേസപതി ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർക്കും സർവേ വകുപ്പ് അധികൃതർക്കും നിർദേശം നൽകി. കോവളത്തുനിന്ന് ആരംഭിക്കുന്ന 60 കിലോമീറ്റർ പ്രദേശമാണ് അതിർത്തി നിർണയിക്കുന്നതിനുള്ളത്. ഇതിന് മൂന്ന് സർവിസ് ടീമിനെ നിയോഗിച്ചു. തിരുവനന്തപുരം സബ് ഡിവിഷനിെല 32 കിലോമീറ്റർ ഈ മാസം 15-ന് സർവേ പൂർത്തിയാക്കാനും വർക്കല, ചിറയിൻകീഴ് താലൂക്കുകളിൽപെടുന്ന 28 കിലോമീറ്റർ 16- മുതൽ സർവേ നടത്താനും യോഗത്തിൽ തീരുമാനിച്ചു. ജില്ലയിൽ ടി.എസ് കനാലുമായി ബന്ധപ്പെട്ട് അതിർത്തി നിർണയിച്ച് കല്ലിടുന്ന പ്രവൃത്തികൾ ഇൗമാസം 31-ന് പൂർത്തീകരിക്കണം. സബ് ഡിവിഷനിൽ ആദ്യഘട്ടത്തിലെ സർവേ നടപടികൾക്ക് നിയോഗിച്ച ടീം 15-ന് ഒന്നാംഘട്ടം പൂർത്തിയാക്കി രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വർക്കല, ചിറയിൻകീഴ് പ്രദേശത്തെ സർവേക്ക് നടപടി സ്വീകരിക്കണം. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ ബന്ധപ്പെട്ട രേഖാചിത്രങ്ങൾ രണ്ടുദിവസത്തിനുള്ളിൽ ശേഖരിക്കാനും കലക്ടർ നിർദേശം നൽകി. 26.77 കിലോമീറ്ററിൽ ഇതിനകം നടത്തിയ സർവേയിൽ 1300-ൽ പരം കൈേയറ്റങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ സർവേ നടപടി കുറ്റമറ്റതാക്കണമെന്ന് കലക്ടർ പ്രത്യേക നിർദേശം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സെപ്റ്റംബറിൽ ചേർന്ന യോഗത്തിെൻറ അടിസ്ഥാനത്തിലാണ് കലക്ടർ അടിയന്തരയോഗം വിളിച്ചത്. സർവേ -കല്ലിടൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എൽ.ആർ െഡപ്യൂട്ടി കലക്ടർ വി.ആർ. വിനോദിന് കലക്ടർ നിർദേശം നൽകി. ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ, സർേവ സൂപ്രണ്ട്, തഹസിൽദാർ, റവന്യൂ ജീവനക്കാൻ എന്നിവരുടെ സംയുക്ത സമിതി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും കലക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.