തിരുവനന്തപുരം: പക്ഷികൾക്കും മൃഗങ്ങൾക്കുമായി മൃഗശാലയിൽ പുതിയ കൂടുകളൊരുങ്ങി. കൂടുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി കെ.രാജു നിർവഹിക്കും. കൊക്കുകൾ, മറ്റ് വെള്ളത്തിൽ ജീവിക്കുന്ന പക്ഷികൾ എന്നിവക്കുള്ള കൂടുകളുടെ ഉദ്ഘാടനവും നാഗാലാൻഡിൽനിന്ന് കൊണ്ടുവന്ന ഹിമാലയൻ കരടികളെ പൂർണമായും തുറന്ന കൂട്ടിലേക്ക് മാറ്റുന്ന ചടങ്ങും നടക്കും. ഒരുവർഷം മുമ്പ് പണി ആരംഭിച്ച ജലപക്ഷികളുടെ കൂടും നീർനായ്ക്കൾക്ക് മുമ്പ് തയാറാക്കിയ കൂട് പുതുക്കിപ്പണിഞ്ഞുമാണ് ഇപ്പോൾ പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ, പുതിയ മൃഗങ്ങളെ എത്തിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്. വിദേശമൃഗങ്ങളെക്കൊണ്ട് വരാനുള്ള അനുമതി തേടി കേന്ദ്ര മൃഗശാല അതോറിറ്റിക്ക് അധികൃതർ കത്ത് നൽകിക്കഴിഞ്ഞു. ഒരുവർഷം മുമ്പാണ് ജലപക്ഷികൾക്ക് പുത്തൻകൂടിെൻറ നിർമാണം ആരംഭിച്ചത്. കൊക്കുകൾക്ക് മാത്രമായി നേരത്തേ പണിത വലിയ കൂടിന് സമീപത്താണ് പുതിയ കൂടും. വിവിധയിനങ്ങളിൽെപട്ട നാൽപതോളം പക്ഷികളെ ഇതിലേക്ക് മാറ്റും. ഇതിനൊപ്പം പക്ഷികൾക്കായി പ്രത്യേകം കൂടുകളും വലിയകുളവും കൂട്ടിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഒരു നീർനായ മാത്രമാണുള്ളത്. വർഷങ്ങൾക്കുമുമ്പ് ഹിമാലയൻ കരടികളുടെ കൂടിന് സമീപത്തായി നീർനായ്ക്കൾക്ക് കൂട് ഒരുക്കിയിരുന്നു. അത് നവീകരിച്ചാണ് നീർനായക്ക് കൂട് തയാറാക്കിയത്. നീർനായ്ക്കളുടെ എണ്ണം വർധിപ്പിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്. കൂടുകളിലേക്ക് പക്ഷികളെയും നീർനായയേയും മാറ്റാൻ ഒപ്പം നാഗാലാൻഡിൽനിന്ന് എത്തിച്ച രണ്ട് ഹിമാലയൻ കരടികളെ പൂർണമായും തുറന്ന കൂട്ടിലേക്ക് മാറ്റുന്ന ചടങ്ങും 17 ന് നടക്കും. നിലവിൽ ഇവിടെ എത്തുന്നവർക്ക് കരടികളെ കാണാൻ അവസരമുണ്ടെങ്കിലും ഔദ്യോഗികമായി തുറന്ന കൂട്ടിലേക്ക് മാറ്റുന്ന ചടങ്ങാണ് നടക്കുന്നത്. കൂടുകളുടെ ഉദ്ഘാടനത്തിനുപുറമെ ആഫ്രിക്കയിൽനിന്നും ജിറാഫ്, സീബ്ര, വെള്ള സിംഹം, അമേരിക്കൻ പുലി ജാഗ്വാർ എന്നിവയെ കൊണ്ടുവരാനും തയാറെടുക്കുകയാണ് മൃഗശാല അധികൃതർ. ഇതിന് കേന്ദ്ര മൃഗശാല അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.