തിരുവനന്തപുരം: ഗവ. ലോ കോളജിൽ സംഘർഷം. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതാക്കൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കെ.എസ്.യുവിെൻറ ആഭിമുഖ്യത്തിലാണ് ഹോളി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഇതിൽ എസ്.എഫ്.ഐ വിമതവിഭാഗം നേതാവ് പ്രദീപ് പങ്കെടുത്തു. ആഘോഷങ്ങൾക്കിടെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മുഹമ്മദ് ഷാഫിയുടെ ദേഹത്ത് കളർവെള്ളം തെറിച്ചുവീണു. ഇതു ഷാഫി ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പ്രദീപും ഷാഫിയും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയുടെ വക്കോളമെത്തി. ഇതിനിടെ വിമതപക്ഷം പ്രദീപിനൊപ്പം കൂടിയതോടെ വാക്കേറ്റം കൈയാങ്കളിയിലേക്ക് കടന്നു. ഇതിനിടെ ഷാഫിക്കും പ്രദീപിനും മർദനമേറ്റു. സാരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ജനറൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിമതവിഭാഗത്തിലുള്ള വിഷ്ണുഉണ്ണിത്താൻ, ആശിഷ്, അശ്വിൻഗിരി, ബാബുമുരളി, അഖിൽരാജ് എന്നിവർക്കും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.