വര്‍ക്കല: മാലിന്യംനിറഞ്ഞ് വര്‍ക്കല നഗരം ശ്വാസംമുട്ടുന്നു. മാലിന്യസംസ്കരണ പ്ളാന്‍റ് ഡമ്പിങ് യാര്‍ഡായി മാറിയതോടെ നാട്ടുകാര്‍ ദുരിതത്തിലായി. ശാസ്ത്രീയമായി മാലിന്യസംസ്കരണം നടത്താനാകാതെ കുഴങ്ങുന്ന നഗരസഭ അവസാന ആശ്രയമെന്ന നിലക്ക് തുമ്പൂര്‍ മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള പ്രാരംഭനടപടി തുടങ്ങിയതായും അറിയുന്നു. വര്‍ക്കല കണ്വാശ്രമം ജനവാസമേഖലയില്‍ മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിച്ചത് ഏഴുവര്‍ഷം മുമ്പാണ്. നഗരത്തിലെ ഖരമാലിന്യം ശേഖരിച്ച് തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാനാണ് ലക്ഷ്യമിട്ടത്. കോടികള്‍ മുടക്കിയാണ് ഭൂമിവാങ്ങിയത്. പിന്നെയും കോടി രൂപ പ്ളാന്‍റിനായി ചെലവിട്ടു. ദിനംപ്രതി എട്ട് ടണ്‍ മാലിന്യം സംസ്കരിക്കുകയായിരുന്നു ഉദ്ദേശ്യം. അത്രയും ശേഷിയുണ്ടെന്നും ശാസ്ത്രീയമായാണ് സംസ്കരണം നടത്തുകയെന്നുമാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍, എല്ലാനിയമങ്ങളെയും പരസ്യമായി വെല്ലുവിളിച്ചാണ് കണ്വാശ്രമം പ്ളാന്‍റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. മാലിന്യം പ്ളാന്‍റിലേക്ക് കൊണ്ടുപോകുന്നത് തീര്‍ത്തും അലക്ഷ്യമായാണ്. അത് തരംതിരിക്കാതെ പ്ളാന്‍റിലെ തകര ഷെഡില്‍ കുന്നുകൂട്ടിയിടുകയും ചെയ്യുന്നു. നായ്ക്കള്‍ വലിച്ചിഴച്ച് കൊണ്ടുനടക്കുന്ന മാലിന്യം നാട്ടുകാരുടെ സൈ്വര്യജീവിതം തന്നെ തടസ്സപ്പെടുത്തുന്നു. പക്ഷികള്‍ കൊത്തിപ്പറിക്കുന്ന മാലിന്യം കിണറുകളും ശുദ്ധജല സ്രോതസ്സുകളും മലിനമാക്കുന്നു. വലിയപ്രക്ഷോഭങ്ങള്‍ നിരന്തരം ഉണ്ടായിട്ടും വെല്ലുവിളിയുടെ ഭാഷയിലും രീതിയിലുമായിരുന്നു നഗരസഭ പ്രതികരിച്ചത്. ഇപ്പോള്‍ ശാശ്വതപരിഹാരം ഉണ്ടാക്കുമെന്ന് പറയുന്ന അധികൃതര്‍ തുമ്പൂര്‍ മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചു. കേരള ശുചിത്വ മിഷന്‍െറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള പ്ളാന്‍റില്‍ തന്നെയാണ് പുതിയപദ്ധതി നടപ്പാക്കുന്നത്. 75 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള തകര ഷെഡില്‍ സിമന്‍റ് കട്ടകള്‍ കൊണ്ട് നാലടി വീതം നീളവും വീതിയുമുള്ള ചെറിയ അറകള്‍ നിര്‍മിക്കുകയും അതിനുള്ളില്‍ നിശ്ചിതഅളവില്‍ കരിയിലകള്‍ വിതറുകയുംചെയ്യും. ഇതിനുമുകളില്‍ ചാണകം വിരിക്കും. പിന്നീടാണ് മാലിന്യം വാരിനിറക്കുക. മാലിന്യ കൂനക്ക് മുകളിലായി വീണ്ടും കരിയിലയും ചാണകവും വിരിക്കും. 40 ദിവസത്തിനുള്ളില്‍ ഈ അറകളിലെ മാലിന്യം പൂര്‍ണമായും ജൈവവളമായി മാറും. ഈ വളം മിതമായ വിലയ്ക്ക് വില്‍ക്കാനാകുമെന്നതാണ് വിജയംകണ്ട തുമ്പൂര്‍ മാതൃക മാലിന്യ സംസ്കരണം. കൂടാതെ പ്ളാന്‍റില്‍ ബയോഗ്യാസ് പ്ളാന്‍റുകള്‍, പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റുകള്‍ എന്നിവ സ്ഥാപിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ടെന്നറിയുന്നു. എന്നാല്‍, അശാസ്ത്രീയമായ ഒരു തകര ഷെഡ് മാത്രമുള്ള പ്ളാന്‍റില്‍ ഇത്രയും വിപുലമായ പദ്ധതി എങ്ങനെ നടപ്പാക്കുമെന്നാണ് സംശയം. നിലവിലുള്ളതിന്‍െറ എത്രയോ ഇരട്ടി സ്ഥലവും സൗകര്യവും വേണം തുമ്പൂര്‍ മാതൃക പരീക്ഷിക്കാന്‍. ഇത്തരം കാര്യങ്ങളില്‍ നഗരസഭ നേതൃത്വം വേണ്ടത്ര ആലോചനകള്‍ നടത്തിയിട്ടില്ളെന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.