ആറ്റിങ്ങല്‍: കിഴുവിലം പഞ്ചായത്ത് പരിധിയില്‍ വയല്‍നികത്തല്‍ വ്യാപകം. പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപം. വേനല്‍ കടുത്തതോടെയാണ് വ്യാപകമായ രീതിയില്‍ വയല്‍നികത്തല്‍ നടക്കുന്നത്. വയലുകളും സമീപത്തെ തണ്ണീര്‍ത്തടങ്ങളും നികത്തപ്പെടുന്നുണ്ട്. കരകൃഷിക്കനുയോജ്യമായ രീതിയില്‍ വയലേലകളെ മാറ്റിയെടുക്കുകയും പുറത്തുനിന്ന് മണ്ണെത്തിച്ച് നികത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. തണ്ണീര്‍ത്തട നികത്തലും വയലേലകളുടെ നശീകരണവും മൂലം വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമായിട്ടും ഇവയുടെ സംരക്ഷണത്തിന് അധികൃതര്‍ തയാറാകാത്തത് സാധാരണക്കാരില്‍ ആശങ്കയുണര്‍ത്തുന്നു. കുന്നുവാരം പിഞ്ചച്ചിറ, പഴഞ്ചിറ, പുരവൂര്‍ കുന്നുമലദേവീക്ഷേത്ര പരിസരം, കിഴുവിലം തെങ്ങുംവിള, വലിയേല, വലിയചിറ, അണ്ടൂര്‍ക്കോണം തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം നികത്തല്‍ നടക്കുന്നുണ്ട്. ഉത്തരവാദപ്പെട്ടവരെല്ലാം പ്രകൃതിക്കുമേലുള്ള കൈയേറ്റം കണ്ടില്ളെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.