തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകള്‍ ഏറ്റെടുത്ത പ്രവൃത്തികളുടെ 95 ശതമാനവും പൂര്‍ത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം. ശേഷിക്കുന്നവ രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ജലലഭ്യത ഉറപ്പാക്കാന്‍ 1650ല്‍ 1475 ടാപ്പും 40 ഷവര്‍ പോയന്‍റും നാല് ഫയര്‍ ഹൈഡ്രന്‍റും സ്ഥാപിച്ചതായി ജലവിഭവവകുപ്പ് അറിയിച്ചു. 74 ടാങ്ക് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു. കെ.എസ്.ആര്‍.ടി.സി 11ന് പുലര്‍ച്ച ഒന്നരമുതല്‍ ചെയിന്‍ സര്‍വിസ് ആരംഭിക്കും. സിറ്റിയില്‍നിന്ന് 400 സര്‍വിസും വിവിധ സ്ഥലങ്ങളില്‍നിന്നായി 400 സര്‍വിസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിത കമാന്‍ഡോകളുള്‍പ്പെടെ മൂന്നിലൊന്ന് സുരക്ഷസേനയും വനിതകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മൂവായിരത്തിലധികം പൊലീസുകാരെ ക്രമസമാധാനപാലനത്തിന് നിയോഗിക്കും. സി.സി.ടി.വി, ഡ്രോണ്‍ കാമറകള്‍ സ്ഥാപിക്കും. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള അഗ്നിശമനസേനവിഭാഗം അംഗങ്ങളെ ആറ്റുകാലിലേക്ക് വിന്യസിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാല് സെഗ്മെന്‍റുകളായാണ് വിന്യസിക്കുക. തീപിടിത്ത സാധ്യതയുള്ള 76 പോയന്‍റ് കണ്ടത്തെി പ്രത്യേകസംഘത്തെ നിയോഗിച്ചു. ആരോഗ്യവകുപ്പിന്‍െറ 21 സംഘങ്ങളും സജ്ജമായി. ആംബുലന്‍സുകളും ഓക്സിജന്‍ പാര്‍ലറും അടക്കം എല്ലാ ക്രമീകരണവും പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പൊതുമരാമത്ത് ഏറ്റെടുത്ത 14 പ്രവൃത്തികളില്‍ എട്ടെണ്ണം പൂര്‍ത്തിയായി. മഴകാരണം വൈകിയ മറ്റു പ്രവൃത്തികള്‍ രണ്ടുദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. നഗരസഭ ഏറ്റെടുത്ത 31 റോഡ് പണികളില്‍ 26 എണ്ണം പൂര്‍ത്തിയായി. യോഗത്തില്‍ എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, മേയര്‍ വി.കെ. പ്രശാന്ത്, കലക്ടര്‍ എസ്. വെങ്കടേസപതി, അഗ്നിശമനസേന ഡയറക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്‍, സിറ്റി പൊലീസ് കമീഷണര്‍ ടി. സ്പര്‍ജന്‍ കുമാര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.