വിഴിഞ്ഞം: നോമാന്‍സ് ലാന്‍ഡിന് സമീപം കരക്കടുപ്പിക്കുന്നതിനിടയില്‍ മണ്ണില്‍പുതഞ്ഞ ഇറാന്‍ ബോട്ടില്‍നിന്ന് ഇന്ധനം നീക്കിത്തുടങ്ങി. 12,000 ലിറ്റര്‍ ഡീസല്‍ ഇന്ധനം മുഴുവനായി നീക്കിയശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ലേലം ചെയ്യും. ബോട്ടിന്‍െറ ഉള്‍വശം പകുതിയോളം വെള്ളം കയറി ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുന്നത് അധികൃതര്‍ക്ക് പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് ബോട്ടിനുള്ളില്‍നിന്ന് 12000 ലിറ്റര്‍ ഇന്ധനം മാറ്റുന്ന ജോലി ആരംഭിച്ചത്. പമ്പ്സെറ്റ് ഉപയോഗിച്ച് ബോട്ടില്‍നിന്ന് കരയില്‍ നിര്‍ത്തിയിരുന്ന ലോറിയിലെ ബാരലുകളിലേക്കാണ് ഇന്ധനം മാറ്റുന്നത്. ആദ്യദിനം 3500 ലിറ്ററോളം ഇന്ധനം മാറ്റിയതായി കോസ്റ്റല്‍ പൊലീസ് എസ്.ഐ ഷാനിബാസ് അറിയിച്ചു. വ്യാഴാഴ്ചയും നടപടി തുടരും. നീക്കുന്ന ഇന്ധനം വില്ളേജ് ഓഫിസറുടെ മേല്‍നോട്ടത്തില്‍ ലേലം ചെയ്യാനാണ് തീരുമാനം. ബോട്ടിനുള്‍വശത്ത് പകുതിയോളം വെള്ളം കയറിയ നിലയിലാണ്. ഇതിനാല്‍ ഉള്ളിലുണ്ടായിരുന്ന ഇന്ധനത്തിലും കടല്‍വെള്ളം കലരാനുള്ള സാധ്യതയുള്ളതായി അധികൃതര്‍ പറയുന്നു. ഉള്ളില്‍ വെള്ളം കയറിയതിനാലാണ് ബോട്ട് ചരിഞ്ഞത്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ബോട്ട് മറിഞ്ഞാല്‍ ലേലനടപടികളെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഉടന്‍ ബോട്ടിന്‍െറ ലേല നടപടികള്‍ ആരംഭിച്ചില്ളെങ്കില്‍ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.