തിരുവനന്തപുരം: നഗരത്തില്‍നിന്ന് പ്ളാസ്റ്റിക് കാരിബാഗ് ഒഴിവാക്കുന്നതിന്‍െറ ഭാഗമായി തിങ്കളാഴ്ചയും റെയ്ഡ് നടന്നു. കോര്‍പറേഷന്‍െറ വിവിധഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 108 കിലോ കാരിബാഗുകള്‍ പിടിച്ചെടുത്തു. പ്ളാസ്റ്റിക്-പോളി പ്രൊപ്പലീന്‍ കാരിബാഗുകളുമായി നഗരത്തില്‍ യാത്രചെയ്ത പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കി. വരുംദിവസങ്ങളില്‍ ഗ്രീന്‍ വളന്‍റിയര്‍മാര്‍ നഗരത്തിന്‍െറ വിവിധപ്രദേശങ്ങളില്‍ പ്ളാസ്റ്റിക് കാരിബാഗുകളുമായി യാത്രചെയ്യുവര്‍ക്ക് ബോധവത്കരണം നല്‍കുകയും പ്ളാസ്റ്റിക് കാരിബാഗുകള്‍ക്ക് പകരം ബദല്‍ ഉല്‍പന്നങ്ങള്‍ നല്‍കുകയും ചെയ്യും. പ്ളാസ്റ്റിക് ബദല്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണ യൂനിറ്റുകള്‍ ആരംഭിക്കുന്നതിനായി നിരവധി പുതിയ സംരംഭകര്‍ കോര്‍പറേഷനെ സമീപിക്കുന്നു. ഇത്തരം പുതിയ യൂനിറ്റുകള്‍കൂടി സജീവമാകുതോടെ നഗരത്തിലേക്കും നഗരപ്രാന്തപ്രദേശങ്ങളിലേക്കും ആവശ്യമായ ബദല്‍ ഉല്‍പന്നങ്ങള്‍ കോര്‍പറേഷന്‍ പരിധിയില്‍തന്നെ നിര്‍മിക്കാനാകും. വരുംദിവസങ്ങളിലും പരിശോധനകളും നടപടികളും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.