32 മത്സ്യത്തൊഴിലാളികള്‍ ഡീഗോ ഗാര്‍സിയയില്‍ പിടിയിലായതായി സൂചന

വിഴിഞ്ഞം: 32 മത്സ്യത്തൊഴിലാളികള്‍ ഡീഗോ ഗാര്‍സിയ ദ്വീപിലെ സൈനിക താവളത്തില്‍ പിടിയിലായതായി സൂചന. വിഴിഞ്ഞം തമിഴ്നാട് തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളാണിവര്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ഡീഗോ ഗാര്‍സിയ ദ്വീപിലെ അമേരിക്കന്‍ നാവികസേന താവളത്തില്‍ അതിര്‍ത്തി ലംഘനത്തിന്‍െറ പേരില്‍ ഇവര്‍ പിടിയിലായെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. 18 ദിവസം മുമ്പ് രണ്ടുബോട്ടിലാണ് വിഴിഞ്ഞം സ്വദേശികളായ സുരേഷ് (20 ), ബിനു (18), വി.സുരേഷ് (19), യേശുദാസന്‍ (43), ശബരിയാര്‍ (52), പ്രബിന്‍ (25), എ. സുരേഷ് (33), പുതിയതുറ സ്വദേശികളായ സ്റ്റീഫന്‍ (32), വര്‍ഗീസ് (48), പുല്ലുവിള സ്വദേശി ലൂയിസ് വിന്‍സെന്‍റ് (29), അടിമലത്തുറ സ്വദേശി ജോസ് (43), തമിഴ്നാട് നീരോടി സ്വദേശി ഫ്രെഡി (36) എന്നിവര്‍ മത്സ്യബന്ധനത്തിന് പോയത്. സുരേഷ്, ബിനു എന്നിവര്‍ ബന്ധുക്കളെ വിളിച്ചപ്പോഴാണ് തടവിലായ വിവരം പുറംലോകമറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.