കൊല്ലം^ആഫ്രിക്ക സ്​​െപഷൽ ബ്രാൻഡ്​ കശുവണ്ടി വിപണിയിലെത്തിക്കും ^മന്ത്രി മേഴ്​സിക്കുട്ടിയമ്മ

കൊല്ലം-ആഫ്രിക്ക സ്െപഷൽ ബ്രാൻഡ് കശുവണ്ടി വിപണിയിലെത്തിക്കും -മന്ത്രി മേഴ്സിക്കുട്ടിയമ്മ കൊല്ലം: ആഫ്രിക്കയിൽനിന്നുള്ള തോട്ടണ്ടി കൊല്ലത്ത് പരമ്പരാഗതരീതിയിൽ സംസ്കരിച്ച് പ്രത്യേക ബ്രാൻഡായി ലോക വിപണിയിലെത്തിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കൊല്ലത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കശുവണ്ടിരംഗത്ത് യന്ത്രവത്കൃത സംസ്കരണം വന്നതോടെ കശുവണ്ടിപ്പരിപ്പി​െൻറ ഗുണനിലവാരത്തിൽ ഇടിവുവന്നിട്ടുണ്ട്. വിയറ്റ്നാമിൽനിന്നാണ് ഇത്തരം കശുവണ്ടിപ്പരിപ്പ് ലോക മാർക്കറ്റിൽ എത്തുന്നത്. ഇത് കേരളത്തിലെ കശുവണ്ടിമേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ്. അത് തരണംചെയ്യുന്നതിനാണ് പരമ്പരാഗതരീതിയിൽ സംസ്കരിച്ച പരിപ്പ് പ്രത്യേക ബ്രാൻഡായി ഇറക്കാൻ ഉദ്ദേശിക്കുന്നത്. യന്ത്രസഹായത്താൽ സംസ്കരിച്ച പരിപ്പും പരമ്പരാഗതരീതിയിൽ സംസ്കരിച്ച പരിപ്പും തമ്മിൽ രുചിയിൽ വലിയ വ്യത്യാസമുണ്ട്. കൊല്ലം കശുവണ്ടിക്ക് ലോകമാർക്കറ്റിൽ പ്രത്യേക സ്ഥാനമുണ്ട്. ഇൗ രണ്ട് കാര്യങ്ങളും കണക്കിലെടുത്താണ് കൊല്ലം-ആഫ്രിക്കൻ പരിപ്പ് എന്ന ലേബലിൽ വിപണിയിൽ ഇറക്കാൻ ശ്രമിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ കർഷകരിൽനിന്ന് തോട്ടണ്ടി നേരിട്ട് വാങ്ങാൻ 15 ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരും നയതന്ത്ര പ്രതിനിധികളുമായി കാഷ്യു കോൺക്ലേവിൽ നടന്ന ചർച്ചയിൽ ധാരണയായെന്നും മന്ത്രി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാർ, എം. നൗഷാദ് എം.എൽ.എ, കാഷ്യു കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപെക്സ് ചെയർമാൻ എസ്. സുദേവൻ, സഹകരണജീവനക്കാരുടെ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ കെ. രാജഗോപാൽ, കേന്ദ്ര വിദേശകാര്യ ജോയൻറ് സെക്രട്ടറി നാഗരാജ് നായിഡു, മുൻ നയതന്ത്രജ്ഞൻ അമരേന്ദ്ര ഖഠുവ, കാഷ്യു കോർപറേഷൻ എം.ഡി ടി.എഫ്. സേവ്യർ, കാപെക്സ് എം.ഡി ആർ. രാജേഷ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.