ഗംഗേശാനന്ദ കേസ്: അയ്യപ്പദാസിനെ ചോദ്യംചെയ്ത് വിട്ടയച്ചു

* പെൺകുട്ടിക്കും കുടുംബത്തിനും ആർ.എസ്.എസി​െൻറ ഭീഷണിയുണ്ടെന്ന് അയ്യപ്പദാസ് തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനായിരുന്ന അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്ത് വിട്ടയച്ചു. പെൺകുട്ടിയുടെ വീട്ടുകാരും സ്വാമിയും തമ്മിലുള്ള ബന്ധവും ഇയാളും പെൺകുട്ടിയും തമ്മിലുള്ള ബന്ധവും അയ്യപ്പദാസിൽനിന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ചതായാണ് വിവരം. പെൺകുട്ടിയുടെ വീട്ടുകാർക്ക് സ്വാമിയുമായി ഉണ്ടെന്ന് പറയുന്ന സാമ്പത്തിക ബന്ധത്തെക്കുറിച്ചും ഇതിൽ ഇയാളുടെ പങ്കും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കൊട്ടാരക്കരയിലെ വീട്ടിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം അയ്യപ്പദാസിനെ കസ്റ്റഡിയിലെടുക്കുന്നത്. സ്വാമിയുടെ ലിംഗം േഛദിക്കാൻ പ്രേരിപ്പിച്ചതും കത്തിതന്നതും അയ്യപ്പദാസാണെന്നാണ് പെൺകുട്ടി സ്വാമിയുടെ അഭിഭാഷകന് നൽകിയ കത്തിൽ ആരോപിച്ചിരുന്നു. എന്നാൽ, ഇക്കാര്യം അയ്യപ്പദാസ് ചോദ്യംചെയ്യലിൽ നിഷേധിച്ചിട്ടുണ്ട്. പെൺകുട്ടിയും കുടുംബവും ആർ.എസ്.എസ് പ്രവർത്തകരുടെ കൈകളിലാണെന്നും ഇതി​െൻറ ഭാഗമായാണ് അടിക്കടി മൊഴിമാറ്റി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നുമാണ് ഇയാൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തി‍​െൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ, അടിക്കടി മൊഴിമാറ്റുന്ന പെൺകുട്ടിയെ നുണപരിശോധനക്കും ബ്രെയിൻ മാപ്പിങ്ങിനും വിധേയയാക്കണമെന്നുമുള്ള പൊലീസി‍​െൻറ ആവശ്യം കോടതി അംഗീകരിച്ചെങ്കിലും യുവതി ഇതുവരെയും നിലപാട് അറിയിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.