ഗ്യാസ്​ അടുപ്പിനടിയിൽനിന്ന്​ പാമ്പിനെ പിടിച്ചു

കൊട്ടിയം: വീടി​െൻറ അടുക്കളയിൽ ഗ്യാസ് അടുപ്പിനടിയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വടക്കേ മൈലക്കാട് പൂതക്കാട് വീട്ടിൽ സോമ​െൻറ വീട്ടിൽനിന്നാണ് പാമ്പിനെ പിടികൂടിയത്. രാവിലെ 10ഒാടെ വീടി​െൻറ പിൻഭാഗത്ത് അടുക്കളക്ക് സമീപം വളർത്തുനായ കുരച്ച് ബഹളമുണ്ടാക്കി. നായയുടെ കുരകേട്ട് സോമ​െൻറ മകൻ ചന്തു അടുക്കള വാതിൽ തുറന്നു. ഇതോടെ പാമ്പ് അടുക്കളയിലേക്ക് ഇഴഞ്ഞുകയറി ഗ്യാസ് അടുപ്പിന് അടിയിൽ ഒളിച്ചു. പാമ്പു പിടിത്തക്കാരൻ മുരുകനെത്തി പാമ്പിനെ പിടിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.