പുരാതന ചൈനീസ്​ നാണയങ്ങൾ; കാലനിർണയം നടത്താനാവാതെ പുരാവസ്​തുവകുപ്പ്​

കൊല്ലം: തുറമുഖത്തിനു സമീപം തീരക്കടലിൽനിന്ന് വൻതോതിൽ ലഭിച്ച ചൈനീസ് നാണയങ്ങളുെട കാലനിർണയമടക്കം തുടർപഠനങ്ങൾ നടത്താനാവാതെ പുരാവസ്തുവകുപ്പ്. 2014 െഫബ്രുവരിയിലാണ് ഡ്രഡ്ജിങ്ങിനിടെ തങ്കേശ്ശരികടലിൽനിന്ന് വൻതോതിൽ ഇവ ലഭിച്ചത്. തിരുവനന്തപുരത്തെ പുരാവസ്തുവകുപ്പ് ആസ്ഥാനത്ത് ഇവ സൂക്ഷിച്ചിരിക്കുകയാണ്. ചൈനീസ് ലിപികൾ വായിക്കാൻ വിദഗ്ധരുടെ സഹായം തേടാനുള്ള നടപടി അനിശ്ചിതത്വത്തിലായി. കേരളത്തിന് പുറത്തുള്ള ന്യൂമിസ്മാറ്റിക്സ് വിദഗ്ധരുടെ സഹായം തേടാനുള്ള പദ്ധതിയും എങ്ങുമെത്തിയില്ല. ഡ്രഡ്ജറിലൂടെ കടന്നുവന്ന മണ്ണ് കരയിൽ നിക്ഷേപിച്ചപ്പോഴാണ് അതിൽ നാണയശേഖരം കണ്ടെത്തിയത്. ഇൗ സാഹചര്യത്തിൽ കടൽ കുഴിച്ചുള്ള പരിശോധനയടക്കം ആവശ്യമാണ്. മറൈൻ ആർക്കിേയാളജി വിഭാഗം ഇതിനാവശ്യമാണ്. സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴിൽ ഇത്തരത്തിൽ ആധുനിക വിഭാഗങ്ങളും സംവിധാനങ്ങളും ഇനിയും ആരംഭിച്ചിട്ടുമില്ല. നൂറ്റാണ്ടുകൾക്ക് മുമ്പ് കൊല്ലത്തിന് ചൈനയടക്കം വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധമുണ്ടെന്ന് ഒരിക്കൽകൂടി തെളിയിക്കുന്നതായിരുന്നു ഇവയുടെ കെണ്ടത്തൽ. തീരത്തുനിന്ന് നാണയം കിട്ടിയവരിൽ പലരും ആദ്യം അതി​െൻറ മൂല്യമറിയാെത ആക്രിക്കടകളിലും മറ്റും വിറ്റു. പുരാതന നാണയങ്ങളുടെ കൈമാറ്റം നടത്തുന്നവരും ഇതിനിടെ കൊല്ലത്തെത്തി തദ്ദേശിയരിൽനിന്ന് കുറഞ്ഞവിലക്ക് നാണയങ്ങൾ കൈക്കലാക്കി. നാണയങ്ങൾ കിട്ടിയ നാട്ടുകാരിൽനിന്ന് അത് വില നൽകി ശേഖരിക്കാൻ പുരാവസ്തുവകുപ്പ് കടലോരത്ത് ക്യാമ്പ് തുറന്നിരുന്നു. കൊല്ലത്ത് പുരാവസ്തുവകുപ്പി​െൻറ ജില്ല മ്യൂസിയം തുടങ്ങുേമ്പാൾ നാണയങ്ങൾ അവിടെ പ്രദർശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. അനുയോജ്യമായ കെട്ടിടം കിട്ടാത്തതിനാൽ ജില്ല മ്യൂസിയം പദ്ധതി ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.