പത്തനാപുരത്തെ പഴയ പൊലീസ്​ സ്​റ്റേഷൻ കെട്ടിടം അനാഥാവസ്ഥയിൽ

പത്തനാപുരം: നഗരമധ്യത്തിലെ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം നവീകരിക്കാനോ സംരക്ഷിക്കാനോ നടപടിയില്ല. കെട്ടിടം പൊളിച്ചുമാറ്റി സര്‍ക്കിള്‍ ഓഫിസോ പൊലീസ് എയ്ഡ്പോസ്റ്റോ സ്ഥാപിച്ച് പട്ടണത്തില്‍ െപാലീസ് സാന്നിധ്യം ഉറപ്പാക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇതുവരെ നടപ്പായില്ല. ഇവിെട പാര്‍ക്കിങ് സൗകര്യം ഒരുക്കിയാല്‍ ഒരു പരിധിവരെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഹോംഗാര്‍ഡുകളും ചില പൊലീസുകാരുമാണ് ഇപ്പോള്‍ ഇവിടെ വിശ്രമിക്കുന്നത്. പട്ടണത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലേക്ക് െപാലീസ് സ്റ്റേഷന്‍ മാറ്റിസ്ഥാപിച്ചതോടെ ടൗണില്‍ പൊലീസ് സാന്നിധ്യം ഇല്ലാതെയായി. ഇതോടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സാമൂഹികവിരുദ്ധശല്യവും രൂക്ഷമാണ്. തകര്‍ന്നനിലയിലുള്ള കെട്ടിടം നവീകരിച്ച് െപാലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കുമെന്ന് സ്റ്റേഷന്‍ മാറ്റി സ്ഥാപിച്ചപ്പോള്‍തന്നെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസി​െൻറ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെട്ടിട നവീകരണത്തിനായി വലിയ പ്രഖ്യാപനങ്ങളായിരുന്നു നടത്തിയത്. ഈ വസ്തുവിലുണ്ടായിരുന്ന മരങ്ങളും ബന്ധപ്പെട്ടവര്‍ ലേലം ചെയ്തുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.