ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്​ 79.64 കോടിയുടെ ബജറ്റ്​

ഓച്ചിറ: 79,76,77,542 രൂപ വരവും 79,64,19,000 രൂപ ചെലവും 12,58,542 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തി​െൻറ 2017-18 വർഷത്തെ ബജറ്റ് സെക്രട്ടറി കെ. ഗോപിനാഥൻ അവതരിപ്പിച്ചു. ചർച്ചക്ക് ശേഷം സമിതി ബഡ്ജറ്റ് പാസാക്കി. അഗതിമന്ദിര നിർമാണം -അഞ്ചു കോടി അഗതികൾക്ക് മൂന്ന് നേരവും നിത്യാന്നദാനം -ഒരു കോടി സദ്യാലയം ഉൾപ്പെടെയുള്ള ആധുനിക കൺവെൻഷൻ സ​െൻറർ നിർമാണം -ഒമ്പത് കോടി ആധുനിക ശ്മശാന നിർമാണം -ഒരു കോടി മംഗല്യ സഹായനിധിക്ക് ഒരു കോടി ചികിത്സ ധനസഹായം -50 ലക്ഷം പൊതുസഭാ അംഗങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ -10 ലക്ഷം രൂപ പരബ്രഹ്മ ആശുപത്രി നവീകരണം -അഞ്ചു കോടി അന്നദാന മന്ദിര നവീകരണം -ഒരു കോടി നടപ്പന്തൽ നിർമാണം -20 ലക്ഷം പിൽഗ്രിം പാക്കേജിനും കളരി നവീകരണത്തിനും അന്തേവാസികളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷക്കും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് പ്രഫ. എ. ശ്രീധരൻപിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആർ.ഡി. പദ്മകുമാർ, രക്ഷാധികാരി എം.സി. അനിൽകുമാർ, ട്രഷറർ ബിമൽഡാനി, ഭരണസമതി അംഗങ്ങൾ, പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.