പന്മന: പൊന്മന ഖനന മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ സ്ഥിരത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊന്മന മൈനിങ് തൊഴിലാളി സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ നിയമസഭ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള നിയമസഭ സമിതിക്ക് നിവേദനം നൽകി. ഖനനാവശ്യത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ഒരു കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ എന്നതായിരുന്നു കരാർ. സ്ഥിരം ഒഴിവുകളിലേക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പരിഗണിക്കുമെന്ന ഉറപ്പും കമ്പനി ലംഘിച്ചുവെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.