ദലിതുകളും മുസ്ലിംകളും അടിയന്തരാവസ്ഥയുടെ കെടുതികളിൽ -ജമാഅത്ത് ഫെഡറേഷൻ െകാല്ലം: രാജ്യത്തെ ദലിതുകളും മുസ്ലിംകളും മൂന്നുവർഷമായി അടിയന്തരാവസ്ഥയുടെ കെടുതികൾ അനുഭവിച്ചുവരികയാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ നേതൃയോഗം. ഹരിയാന സ്വദേശികളായ ഫെഹുലുഖാനെയും പതിനാറുകാരൻ ജുനൈദിനെയും അറുംകൊല നടത്തിയപ്പോൾ നിസ്സംഗത പാലിച്ച ഹരിയാന ആഭ്യന്തര മന്ത്രി രാജിെവക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മികച്ച പാർലമെേൻററിയനുള്ള പുരസ്കാരം നേടിയ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ യോഗം അനുമോദിച്ചു. സംസ്ഥാന പ്രസിഡൻറ് കടക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എം.എ. സമദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, തേവലക്കര എം. എ. അസീസ്, പ്രഫ. അബ്ദുസ്സലാം, വാളക്കോട് കെ.എ. റഷീദ്, പുനലൂർ അബ്ദുൽ റഹീം, കുളത്തൂപ്പുഴ ഉമർ റാവുത്തർ, കണ്ണനല്ലൂർ എ.എൻ. നിസാമുദ്ദീൻ, ആസാദ് റഹീം, മേക്കോൺ അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.