നെടുമങ്ങാട്: പ്ലസ് വൺ പ്രവേശനോത്സവതോടനുബന്ധിച്ച് നവാഗതരെ സ്വീകരിക്കാനെത്തിയ കെ.എസ്.യു -എസ്.എഫ്.ഐ പ്രവർത്തകർ തമ്മിെല വാക്കുതർക്കം കൈയാങ്കളിയിൽ കലാശിച്ചു. കല്ലേറിൽ ആനാട് കോൺഗ്രസ് ഭവെൻറ ജനാലച്ചില്ലുകൾ തകർന്നു. ആനാട് സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനെത്തിയ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ വാദ്യമേളങ്ങളും ഫ്ലക്സ് ബോർഡുകളുമായി വരവേൽപ്പ് സംഘടിപ്പിച്ച വിദ്യാർഥി യുവജന സംഘടന പ്രവർത്തകർ തമ്മിലാണ് പ്രശ്നം ഉണ്ടായത്. സ്കൂൾ പരിസരത്തുനിന്ന് തുടങ്ങിയ പ്രശ്നങ്ങൾ ഒടുവിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിെൻറ ചില്ല് തകർക്കുന്നതുവരെ എത്തി. കെ.എസ്.യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്കൂളിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്ത് ഒാഫിസിന് മുന്നിെല കോൺഗ്രസ് ഭവനിൽ അവസാനിപ്പിച്ചു. തുടർന്ന് പിറകെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനം നടത്തി. പ്രകടനം കോൺഗ്രസ് ഓഫിസിന് മുന്നിലൂടെ കടന്നു പോകുമ്പോഴാണ് കല്ലേറ് ഉണ്ടായത്. ഇത് വീണ്ടും പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിനും കൈയാങ്കളിക്കും കാരണമായി. നെടുമങ്ങാട് പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.