നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ നടക്കാനിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ തമിഴ്നാട് തെരഞ്ഞെടുപ്പ് കമീഷണർ എം. മാലിക് ഫിറോസ്ഖാൻ എത്തി. വോട്ടർപട്ടികയിലെ വിവരങ്ങൾ, തെരഞ്ഞെടുപ്പിനുള്ള സാമഗ്രികളുടെ വിവരങ്ങൾ, വോട്ടിങ് യന്ത്രത്തിെൻറ കാര്യക്ഷമത തുടങ്ങിയവ നേരിട്ട് പരിശോധിച്ച് വിലയിരുത്തി. തുടർന്ന് നടന്ന അവലോകനയോഗത്തിൽ ജില്ല കലക്ടർ സജ്ജൻസിങ് ആർ. ചവാൻ, മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ലഹരിവിരുദ്ധ ബോധവത്കരണ റാലി നാഗർകോവിൽ: അന്തർദേശീയ ലഹരിവിരുദ്ധ ബോധവത്കരണത്തിെൻറ ഭാഗമായി ജില്ല ഭരണകൂടവും നർക്കോട്ടിക് സെല്ലും റെഡ്േക്രാസും സംയുക്തമായി ലഹരിവിരുദ്ധ റാലി നടത്തി. ജില്ല കലക്ടർ സജ്ജൻസിങ് ആർ. ചവാൻ റാലി ഫ്ലാഗ്ഓഫ് ചെയ്തു. ഇതിൽ കോളജ് സ്കൂൾതല വിദ്യാർഥികൾ പങ്കെടുത്തു. മനുഷ്യസമൂഹത്തെ നശിപ്പിക്കുന്ന ലഹരി വസ്തുക്കളെ േപ്രാത്സാഹിപ്പിക്കുന്നവരെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന്്്്് കലക്ടർ പറഞ്ഞു. ലഹരിക്കെതിരെയുള്ള സമരത്തിൽ വിദ്യാർഥിസമൂഹം ഒറ്റക്കെട്ടായി പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.