ഹാഫിസ് ജുനൈദിനു വേണ്ടി മയ്യിത്ത് നിസ്കരിക്കണം -ഖാദി ഫോറം തിരുവനന്തപുരം. ഈദുല്‍ ഫിത്ര്‍ ആഘോഷിക്കാന്‍ പുതുവസ്ത്രം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിെട ഡള്‍ഹിയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തിയ ജുനൈദിനു വേണ്ടി ജുമുഅഃ നിസ്കാരാനന്തരം പള്ളികളില്‍ മയ്യിത്ത് നിസ്കരിക്കുകയും പ്രാർഥന നടത്തുകയും ചെയ്യണമെന്ന് കേരള ഖതീബ്സ് ആൻഡ് ഖാദി ഫോറം പ്രസിഡൻറ് പാനിപ്ര ഇബ്രാഹീം മൗലവി, ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ട്രഷറര്‍ വി.എം. ഫത്തഹുദ്ദീന്‍ റഷാദി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരള- ഐ.ഇ.എസ്.എ ധാരണപത്രം തിരുവനന്തപുരം: സംസ്ഥാനത്തിെൻറ ഐടി--ഇലക്േട്രാണിക് മേഖലകളിലെ ഉൽപാദനത്തിന് ഉത്തേജനം നൽകുന്നതിനും ആഗോളാടിസ്ഥാനത്തിൽ മേഖലക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതും ലക്ഷ്യമിട്ട് ഇന്ത്യ ഇലക്േട്രാണിക്സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷനുമായി (ഐ.ഇ.എസ്.എ) കേരളസർക്കാർ ധാരണപത്രം ഒപ്പുെവച്ചു. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിൽ സംസ്ഥാന ഇലക്േട്രാണിക്സ് െഎ.ടി സെക്രട്ടറി എം. ശിവശങ്കർ, ഐ.ഇ.എസ്.എ പ്രസിഡൻറ് എം.എൻ. വിദ്യാശങ്കർ എന്നിവരാണ് അഞ്ചുവർഷം കാലാവധിയുള്ള ധാരണപത്രത്തിൽ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.